അമ്പതിൽപ്പരം രാജ്യാന്തര അവാർഡുകൾ സ്വന്തമാക്കി എസ്. എസ്. ജിഷ്ണുദേവ് രചനയും സംവിധാനവും നിർവഹിച്ച ഉപമ എന്ന മലയാള ചലച്ചിത്രം ലോക പ്രശസ്തി നേടുന്നു
അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ജപ്പാൻ, സ്വീഡൻ, സ്ലോവാക്ക്യ,,ബംഗ്ലാദേശ്, തായ്‌ലൻഡ്, സിങ്കപ്പൂർ, നേപ്പാൾ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി 75 ൽ പരം രാജ്യാന്തര ഫെസ്‌റ്റിവലുകളിൽ ഉപമ ഒഫീഷ്യൽ സെലക്ഷൻ നേടിയിട്ടുണ്ട്.
അമേരിക്കയിൽ നടന്ന സീൻ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകൻ, മികച്ച സിനിമ എന്നീ പുരസ്‌കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു. സ്പെയിനിൽ നടക്കുന്ന പതിനാറാമത് എൽ ഓജോ കോജോ ഫെസ്റ്റിവലിൽ പരിഗണിക്കപ്പെട്ട നാലു സിനിമകളിൽ ഒന്ന് ഉപമ ആണ്. ഇംഗ്ലണ്ടിൽ നടന്ന സ്ട്രൈറ്റ് ജാക്കറ്റ് ഗറില്ലാ ഫെസ്റ്റിവലിൽ ഒഫീഷ്യൽ സ്‌ക്രീനിംഗിനായി ഉപമയെ തിരഞ്ഞെടുത്തു. റോമിൽ നടന്ന ല ഡോൾസ് വിറ്റ സിനി റോമാ ഫെസ്റ്റിവലിൽ മികച്ച സിനിമയായി ഈ ചിത്രത്തെ തിരഞ്ഞെടുത്തു
അമേരിക്കൻ ഗോൾഡൻ പിക്ചർ അവാർഡ് ഉപമയുടെ ഒറിജിനൽ സ്കോറിന് പശ്ചാത്തല സംഗീത സംവിധായകനായ വൈതീശ്വരൻ ശങ്കറിനെ തേടിയെത്തി.
ഈ ചിത്രത്തിൽ അപ്പു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ശശികാന്തന് മികച്ച നടനുള്ള പുരസ്കാരം തായ്‌ലൻഡിൽ നടന്ന പട്ടയ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ, കൊച്ചിൻ ഫിലിം അവാർഡ്‌സ് എന്നീ ഫെസ്‌റ്റിവലുകളിൽ നിന്ന് ലഭിച്ചു. അമ്പതോളം അവാർഡുകൾ ഈ ചിത്രത്തിന് നേടാൻ കഴിഞ്ഞതിൽ അണിയറക്കാർ അഭിമാനിക്കുന്നു.
ഉപമ എന്ന ടൈറ്റിൽ പോലെത്തന്നെ പ്രകൃതിയെ അപ്പു എന്ന കഥാപാത്രത്തോട് ഉപമിക്കുകയാണ് ഈ സിനിമയിൽ.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ തനിക്ക് വരാൻ പോകുന്ന വിപത്തിനെപ്പറ്റി അറിയുന്നില്ല. മനുഷ്യ രാശിക്ക് തന്നെ ആപത്ത് വിതയ്ക്കുന്ന തരത്തിലായിരിക്കും അതിന്റെ ഫലമെന്നും മനസ്സിലാക്കുന്നില്ല. ഇതെല്ലാം അപ്പു എന്ന കഥാപാത്രത്തിലൂടെയും കഥാ സാഹചര്യങ്ങളിലൂടെയും ഉപമയിൽ ചിത്രീകരിച്ചിട്ടുണ്ട്. പഞ്ചതന്ത്ര കഥയിലെ അഞ്ചു തന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ഉപമ അഞ്ച് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയുടെ തിരക്കഥയ്ക്ക് മികച്ച അഭിപ്രായം ഫെസ്റ്റിവലുകളിൽ നിന്ന് ലഭിച്ചിട്ടുണ്ടായിരുന്നു.
2019 നവംബർ 9 ന് റിലീസിനു എത്തിയ ഈ ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണങ്ങൾ ലഭിച്ചിരുന്നു. അതിനെത്തുടർ
ന്നാണ് ഫെസ്റ്റിവലുകളിലേക്ക് ചിത്രം മത്സരത്തിന് അയച്ചത് . വിവിധ രാ ജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഈ ചിത്രം ഇനിയും ഒരുപാട് ഫെസ്റ്റിവലുകളിൽ ഫലം കാത്തിരിക്കുകയാണ്.
ആർട്ടിസ്റ്റ് ഫിലിംസിന്റെ ബാനറിൽ നിതിൻ നോബിൾ ആണ് ചിത്രം നിർമി ച്ചത്. അനിൽ ബാബു, അമൽ മനോഹർ എന്നിവരാണ് സഹ നിർമാണം. ഉപമയിൽ കേന്ദ്രകഥാപാത്രമായ അപ്പുവിനെ അവതരിപ്പിച്ചിരിക്കുന്നത് ശശികാന്തൻ ആണ്. പ്രധാന വേഷങ്ങളിൽ മാനസ പ്രഭു, അനസ് റഹിം. ജെ, സുനിൽകുമാർ, സിയ, രാജേഷ് അറപ്പുരയിൽ, നിതിൻ നോബിൾ, ഹരി, സഹിൽ, പ്രശാന്ത് ദിവാകരൻ എന്നിവരും എത്തുന്നുണ്ട് .
ചിത്രത്തിന്റെ ടൈറ്റിൽ സോങ് ചിട്ടപ്പെടുത്തിയത് നിതിൻ നോബിൾ ആണ്. സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ്, ഗാനരചന എന്നിവ നിർവഹിച്ചതും സംവിധായകൻ എസ് എസ്. ജിഷ്ണു ദേവ് തന്നെയാണ് .സൗണ്ട് എഞ്ചിനീയർ : വൈതീശ്വരൻ ശങ്കർ. സ്റ്റുഡിയോ : മ്യൂസിക്ക ഫാക്ടറി. അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫി : അരവിന്ദ് രവിചന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ : രാജേഷ് വടകോട്. പി ആർ ഒ :റഹിം പനവൂർ
- റഹിം പനവൂർ (പി ആർ ഒ)
0 അഭിപ്രായങ്ങള്‍