വിജയ് സേതുപതി ഫാൻസ്‌ അസോസിയേഷൻ തർക്കം: ഒരാളെ വെട്ടിക്കൊന്നു



നടന്‍ വിജയ് സേതുപതിയുടെ പേരിലുള്ള ഫാൻസ് അസ്സോസിയേഷനിലെ അധികാര തര്‍ക്കത്തിൽ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി. പുതുച്ചേരിയിൽ റെഡ്യാര്‍പാളയത്തുവെച്ചാണ് സംഭവം. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റായ ആര്‍ മണികണ്ഠനെയാണ് മുന്‍സെക്രട്ടറി ആട്ടുപെട്ടി രാജശേഖറും നാൽവർ സംഘവും ചേർന്ന് വെട്ടികൊലപ്പെടുത്തിയത്. 


മണികണ്ഠൻ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു അധികാരം കൈമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മണികണ്ഠന്‍റെ ഭാര്യാസഹോദരൻ കൂടിയായ രാജശേഖറും സംഘവും ചേര്‍ന്ന് കൊലപാതകം നടത്തിയത്. മണികണ്ഠന്‍റെ ഭാര്യ എം.വിജയകുമാരിയുടെ പരാതിയെ തുടർന്ന് ഊരുളയാൻ പേട്ട പോലീസ് രജശേഖറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളും സംഘവും സംഭവത്തിന് ശേഷം ഒളിവിലാണ്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍