അവഗണന സഹിക്കാനാവുന്നില്ലെന്നും മലയാള സിനിമയിൽ ഇനി പാടില്ലെന്നും പ്രശസ്ത പിന്നണി ഗായകൻ വിജയ് യേശുദാസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. മടുത്തിട്ടാണ് മലയാളത്തിൽ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിെൻറ പുരസ്കാരം മൂന്നു തവണ നേടിയിട്ടുള്ള വിജയ് എട്ടാം വയസില്‍ സിനിമയില്‍ പിന്നണി പാടിയിരുന്നു. മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലൂടെ യേശുദാസിനും ഹരിഹരനുമൊപ്പം പാടിക്കൊണ്ടാണ് രണ്ടാം വരവ് നടത്തുന്നത്.
ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളിലും വിജയ് പാടിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍