മികച്ച മജീഷ്യനുള്ള ലോകോത്തര അവാർഡുകളുമായി ഡോ. ടിജോ വർഗീസ്.


മികച്ച മജീഷ്യനുള്ള ലോ കോത്തര അവാർഡുകളുമായി, മജീഷ്യൻ ടിജോ വർഗീസ് തിളങ്ങുന്നു .ഗ്ലോബൽ അച്ചിവേഴ്സ് കൗൺസിൽ ഏർപ്പെടുത്തിയ, ഏഷ്യാറെക്കാർഡായ സ്റ്റാർ ഓഫ് എക്സലൻസി അവാർഡ് ഈയിടെ കരസ്ഥമാക്കിയ ടിജോ, ഏറ്റവും കൂടുതൽ അവാർഡുകൾ നേടുന്ന ഇന്ത്യയിലെ തന്നെ ഏക യുവ മജീഷ്യനാണ്. ഇതൊക്കെ കൊണ്ടാകാം സിനിമാ മേഖലയിൽ നിന്ന് പോലും ടിജോയ്ക്ക് അഭിനയിക്കാൻ നിരവധി ക്ഷണനങ്ങൾ ഉണ്ടാകുന്നു.തിരുവല്ല കാവുംഭാഗം തെപ്പറമ്പിൽ തോമസിൻ്റെയും, മോളി തോമസിൻ്റേയും മകനായ ടിജോ, ഇപ്പോൾ കോയമ്പത്തൂരിലാണ് സ്ഥിരതാമസം.




വിവേകാനന്ദ വേൾഡ് ഫൗണ്ടേഷൻ്റെ അവാർഡും, ഗുഡ് വിൽ അംബാസിഡർ പദവിയും ഈയിടെ നേടിയ ടിജോ അതിൽ അഭിമാനം കൊള്ളുന്നു. തമിഴ്നാട്ടിൽ നിന്നുള്ള മികച്ച മജീഷ്യൻ ,സോഷ്യൽ അച്ചീവ്മെൻ്റ് അവാർഡ് 2020, ചെന്നൈയിൽ നടന്ന ചടങ്ങിൽ എം.കെ.സ്റ്റാലിനിൽ നിന്ന് ടി ജോ കൈപ്പറ്റിയിരുന്നു. ഈ അവാർഡ്, തമിഴ്നാട്ടിൽ നല്ലൊരു ഇമേജ് ടിജോയ്ക്ക് നേടിക്കൊടുത്തു.തമിഴ്നാട്ടിലെ മികച്ച മജീഷ്യനുള്ള അവാർഡായ, യൂണിവേഴ്സൽ പീസ് അവാർഡും ടിജോ ഈയിടെ നേടിയിരുന്നു. മികച്ച മജീഷ്യനുള്ള വേൾഡ് പീപ്പിൾസ് ഫോറം അവാർഡ് ,Transformation People development - 2020- വേൾഡ് അവാർഡ്, WAC പീപ്പിൾ കൗൺസിൽ വേൾഡ് അവാർഡ്,ഗാന്ധി പീസ് ഫൗണ്ടേഷൻ നേപ്പാളിൻ്റെ മികച്ച മജീഷ്യനുള്ള അവാർഡ് എം.ജി.ജി.പി.എഫ് ഗ്ലോബൽ പീസ് ക്ലബിൻ്റെ, ഗ്ലോബൽ പീസ് അംബാസിഡർ, ഹ്യൂമാനിറ്റി പ്രൊട്ടക്ഷൻ ട്രസ്റ്റിൻ്റെ 2020 അവാർഡ്, മഹാത്മാഗാന്ധി ഗ്ലോബൽ പീസ് ഒടീഷ്യ അവാർഡ് 2020, ഐ.റ്റി.എം.യു.റ്റി. ഹോണറി ഡോക്ടറേറ്റ് അവാർഡ് 2020, തുടങ്ങിയ നിരവധി അവാർഡുകൾ 2020-ൽ വാരിക്കൂട്ടിയ ടി ജോ, ഇന്ത്യയിലെ തന്നെ കൂടുതൽ അവാർഡുകൾ നേടുന്ന മജീഷ്യനായി മാറിക്കഴിഞ്ഞു.

2017-ൽ കൽക്കത്തയിൽ നടന്ന വേൾഡ് ടാലൻ്റ് ഫെസ്റ്റിൽ, ടിജോ വർഗീസിന് ടോപ് ടാലൻ്റ് പുരസ്കാരം ലഭിച്ചിരുന്നു. റെക്കാർഡ് ജേതാക്കൾക്ക് വേദി ഒരുക്കുന്ന സന്നദ്ധ സംഘടന യൂണിവേഴ്സൽ റെക്കാർഡ്സ് ഫോറം ഏർപ്പെടുത്തിയ, യു.ആർ.എഫ്. പ്ലാറ്റിനം ഷീൽഡ് ഓസ്ക്കാർ അവാർഡും ടിജോ വർഗീസിനാണ് ലഭിച്ചത്.കൽക്കത്തയിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. പശ്ചിമ ബംഗാൾ ഉപഭോക്ത്യ കാര്യ മന്ത്രി സാധൻ പാണ്ഡെ അന്ന് ടിജോയെ അഭിനന്ദിച്ചിരുന്നു .ലോക റെക്കാർഡ് നേടിയ നൂറോളം മജീഷ്യന്മാർ പങ്കെടുത്ത പ്രകടനത്തിൽ, യു.ആർ.എഫ് ഫ്ലാറ്റിനം ഷീൽഡ് ഓസ്ക്കാർ അവാർഡ്, മികച്ച കൺക്കെട്ട് മാന്ത്രികനുള്ള അവാർഡ് എന്നീ ഇരട്ട ബഹുമതികൾ നേടി ടിജോ വർഗീസ് എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു.

പത്താം വയസിൽ ,സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്, ടിജോയുടെ മാജിക് പ്രകടനം. സ്കൂളിൽ മികച്ച മാജിക് പ്രകടനത്തിലൂടെ എല്ലാവരെയും വിസ്മയിപ്പിച്ച ടിജോയുടെ ആദ്യ ഗുരു മജീഷ്യൻ ജോൺസൻ ആയിരുന്നു.മജീഷ്യന് സൂപ്പർ നാച്വറൽ പവർ ഒന്നുമില്ലെന്ന് മനസിലാക്കിയ ടിജോ, സയൻസിനെക്കാൾ, പരിശീലനമാണ് നല്ലൊരു മജീഷ്യനെ സൃഷ്ടിക്കുന്നതെന്ന് മനസിലാക്കി.തുടർന്ന്, കഠിന പരിശീലനവും, നിരന്തര ഗവേഷണവും തുടങ്ങി.ദിവസവും അഞ്ചു് മണിക്കൂറോളം പരിശീലനം നടത്തുന്ന ടിജോ വർഗീസ് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച മജീഷ്യനായി മാറിക്കഴിഞ്ഞു. അതിൽ മലയാളികൾക്കെല്ലാം അഭിമാനിക്കാം.

         - അയ്മനം സാജൻ


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍