ദീർഘകാലങ്ങളായി തൊണ്ടയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാൻ ഹാലൻ (65) അന്തരിച്ചു. മകൻ വോൾഫ്ഗാംഗാണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
1955 ൽ നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ ജനിച്ച അദ്ദേഹത്തിന്റെ കുടുംബം 1962 ൽ അമേരിക്കയിലേക്ക് കുടിയേറി. 1970 കളുടെ തുടക്കത്തിൽ സഹോദരൻ അലക്സിനൊപ്പം എഡ്ഡി വാൻ ഹാലൻ റോക്ക് ബാൻഡ് സ്ഥാപിച്ചു. സ്റ്റോൺ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ എട്ടാംസ്ഥാനമാണ് എഡ്ഡി വാൻ ഹാലന് ലഭിച്ചത്. 2012-ൽ വേൾഡ് മാഗസിൻ, ലോകത്തിലെ ഏറ്റവും മകിച്ച ഗിറ്റാറിസ്റ്റായി എഡ്ഡിയെ തിരഞ്ഞെടുത്തു.
0 അഭിപ്രായങ്ങള്‍