ഇരുട്ടിന്റെ നിഴലിലെ എഴുത്തുകാരൻ വെള്ളിത്തിരയിലേക്ക്.

ജീവിതത്തിന്റെ ഇരുട്ടിലും നിഴലിലു० പെട്ട് മറവിയിലാണ്ടു പോകുമായിരുന്ന കലാകാരൻ വെള്ളിത്തിരയിലേക്ക്. തൃശൂർ ജില്ലയിലെ കൂളിമുട്ട० സ്വദേശി അബ്ബാസ് കൊമ്പനേഴുത്ത് ആണ് മകൻ അബി അബ്ബാസിന്റെ സിനിമയി അരങ്ങേറ്റ० കുറിക്കുന്നത്. രണ്ടു പേരുടേയും ആദ്യ സിനിമ എന്ന പ്രത്യേകതയുമുണ്ട്.,  ആര്യൻ ആദി ഇന്റർനാഷണൽ മൂവീസും നീര ആർട്സും ചേർന്നു നിർമിക്കുന്ന ചിത്രം സാധാരണ  നവാഗത സംവിധായകന്മാരുടെ പാതയിൽനിന്നും വിഭിന്നമായി സിനിമ കാഴ്ചകൾ ക്കപ്പുറം ആഴത്തിൽ ചർച്ച ചെയ്യാൻ സാധ്യതകൾ ഉള്ള ഒരു സമകാലിക പ്രേമേയത്തെ  ഉൾകൊള്ളിച്ചു കൊണ്ടാണ് സംവിധായകൻ അബി അബ്ബാസ് ഒരുക്കുന്നത്. മാജിക്കൽ റിയലിസം ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ  ലോക സിനിമയിൽവന്നിട്ടുണ്ട് എങ്കിലും സമകാലീന മായി നടന്ന ചില റിയൽ ഇൻസിഡന്റസ് സംഭവങ്ങൾ കൂടെ ചേർത്തു ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരയ്ക്ക് അടിഞ്ഞ ഒരു കപ്പലും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ആണ്  ചിത്രത്തിന്റെ ഇതിവൃത്തം ഇതിന്റെ കഥയുടെ വ്യത്യസ്തകൊണ്ടു തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്ന പ്രേത്യകതയും ഈ ചിത്രത്തിന് ഉണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും  വേഷമിടുന്നു.

  നാൽപ്പത്തിയേഴു  വർഷ० നാടകത്തിനു വേണ്ടി സമർപ്പിച്ച ജീവിതം. സുരാസുവിന്റെ നാടകങ്ങളെ അരങ്ങിലെത്തിച്ചു. ഹാസ്യ  കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുമ്പോഴു० ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ നന്നേ പണിപ്പെട്ടു അബ്ബാസ് കൊമ്പനേഴുത്ത്. സീമ  തിയറ്റർ എന്ന അമച്വർ നാടക സ०ഘ० വർഷത്തിൽ പുതിയ നാടകമെഴുതി സ०വിധാന०. യഥാർത്ഥ കലാകാരൻ എന്നു० ദരിദ്രനായിരിക്കു० എന്ന പറച്ചിൽ അന്വർത്ഥമാക്കുന്നു അബ്ബാസിന്റെ ജീവിതം. അതുകൊണ്ട് തന്നെ മകൻ അബി അബ്ബാസ് ഹിന്ദുസ്ഥാൻ ലിവറിലെ ജോലി രാജിവച്ചു സിനിമയുടെ പിന്നാലെ പോയപ്പേൾ ആ മനസ് നൊന്തു. വർഷങ്ങളോള० മകനോടു മിണ്ടാതെയായി.പക്ഷേ മകനെഴുതിയ സിനിമയിൽ അച്ഛനൊരു റോൾ കരുതി വച്ചിരുന്നു. എന്നെങ്കിലും അച്ഛൻ തന്നെ തിരിച്ചറിയു० എന്ന പ്രതീക്ഷയിൽ. ഒടുവിൽ കല തന്നെ വിജയിച്ചു. കലാകാരനായ അച്ഛൻ കലാകാരനായ മകനെ തിരിച്ചറിഞ്ഞു. മാജിക്കൽ റിയലിസം സിനിമയ്ക്കായി ഇവർക്കൊപ്പ० പ്രതിഫലം പോലും നോക്കാതെ  ചേരുന്നത് ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ്. ഹോളിവുഡ് ക്യാമറമാൻ ഫിലിപ്പ് ആർ സുന്ദർ ദേശീയ പുരസ്കാര ജേതാവായ എഡിറ്റർ സി എസ് പ്രേംകുമാർ മലയാളത്തിലെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ. പ്രദീപ് സംഭാഷണമെഴുതുന്നു. കലാസംവിധാന० രാജേഷ് പട്ടാമ്പി,വസ്ത്രാലങ്കാരം സുജിത് സുധാകരൻ, സ०ഗീത० സിബു സുകുമാരൻ. വരികൾ ആഷിർ വടകര ഇൗ സ്നേഹ കൂട്ടായ്മയ്ക്ക് വെള്ളി വെളിച്ചുവുമായി ഇന്ത്യൻ സിനിമയിലെ ഇതിഹാസം അതിഥി താരമായെത്തുന്നു. ലക്ഷ ദ്വീപും രാജസ്ഥാനുമാണ് പ്രധാന ലൊക്കേഷൻ.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍