ഓഗസ്റ്റ് മാസം അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായതിന് പിന്നാലെ നടി തമന്ന ഭാട്ടിയയ്‌ക്കു കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നെന്നും അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
കുടുംബാംങ്ങളിൽ കൂടുതൽ പേർ കോവിഡ് ബാധിതരായത് ബോളിവുഡിലെ ബച്ചൻ കുടുംബത്തിലാണ്. അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം കോവിഡ് നെഗറ്റിവ് ആയി വീട്ടിലേക്ക് മടങ്ങിയിരുന്നു.
0 അഭിപ്രായങ്ങള്‍