" ആദ്യത്തെ പെണ്ണ് " തിരുവന്തപുരത്ത്.

വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ്  എസ്  നായർ നിർമ്മിച്ച് സതീഷ് അനന്തപുരി സംവിധാനം ചെയ്യുന്ന "ആദ്യത്തെ പെണ്ണ്  " എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവന്തപുരം ചെമ്പൂരിൽ ആരംഭിച്ചു. പുതുമുഖങ്ങളായ സൽമാൻ,വൈഗ എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ ,ദിനേശ് പണിക്കർ,   ജയൻ ചേര്‍ത്തല,എെ എം വിജയൻ,നോബി, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആൻ്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

റെജൂ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സതീഷ് അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-വിജില്‍.

   പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്‌ വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,മേക്കപ്പ്- രാജേഷ് അമ്പാടി, കല-ജയൻ മാസ്സ്, അസ്സോസിയേറ്റ് ഡയറക്ടർ- മഹേഷ്, അസിസ്റ്റന്റ് ഡയറക്ടർ-ഷാൻ അതുൽ രാജ്,സ്റ്റില്‍സ്- വിനീത്,പ്രൊഡക്ഷൻ എകസിക്യൂട്ടീവ്  രാജൻ മണക്കാട്,ഓഫീസ് നിർവഹണം-സഞ്ജയ് പാൽ,വാർത്താ പ്രചരണം- എ എസ് ദിനേശ്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍