"ആമ്പിയര്‍ ഫ്രാങ്കോ" പൂജ കഴിഞ്ഞു

    പ്രമുഖ താരങ്ങളെ അണി നിരത്തി സ്മിജൂ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആമ്പിയര്‍ ഫ്രാങ്കോ ".

   ശാലേം പ്രൊഡക്ഷന്‍സി ന്റെ ബാനറില്‍ കേര്‍ട്ട് ആന്റണി ഹോഗ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നവംബര്‍ പതിനാറ് രാവിലെ പത്തരക്ക് എറണാക്കുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച്‌ രഞ്ജി പണിക്കര്‍,ദിംഗ് വിജയ് സിംഗ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

 റാഫി മയ്യനാട് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു.പി ടി ബിനു എഴുതിയ വരികള്‍ക്ക് അരുണ്‍ ദേവ് സംഗീതം പകരുന്നു.എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്. 

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിന്‍ജോ ഒറ്റത്തെെക്കല്‍,പ്രൊജക്റ്റ്  ഡിസെെനര്‍-മെല്‍വിന്‍ ഫിലിപ്പ്,കല-അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്-നരസിംഹ സ്വാമി,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ജിതേഷ് അഞ്ചുമന.

ജനുവരിയില്‍പത്തനംതിട്ട,കൊച്ചി,പൊള്ളാച്ചിഎന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍