വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ അവകാശം വൻ തുകയ്ക്ക് നെറ്റ്ഫില്കിസ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്നാണ് അണിയറ പ്രവർത്തകരുടെ പ്രതികരണം
വളരെ പ്രശസ്തമായ ഒരു ഒ.ടി.ടി സേവനദാദാക്കളിൽ നിന്ന് ഞങ്ങൾക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാൽ തിയേറ്ററിൽ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഈ പ്രതിസന്ധി തരണം ചെയ്യാൻ സമയമെടുക്കും. അതുകൊണ്ടു തന്നെ തിയേറ്റർ ഉടമകളുടെ എല്ലാ പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അണിയറ പ്രവർത്തകർ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിൽ തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റർ. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ 2021 ജനുവരിയോടെ തിയറ്ററുകൾ തുറക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ ജനുവരിയിൽ പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ചിത്രം തീയേറ്ററിൽ കാണാനാണ് താൻ ആഗ്രഹിച്ചതെന്ന് നടി രാധിക ശരത്കുമാറും ആശങ്ക പങ്കുവച്ച് ട്വീറ്റ് ചെയ്ത്തിരുന്നു.
0 അഭിപ്രായങ്ങള്‍