" നീ ചിരിക്കുമ്പോള്‍ എന്‍ പൂവേ
കുളിരുന്നതെന്‍ നെഞ്ചകമല്ലേ...."
പ്രശസ്ത ചലച്ചിത്ര പിണനിഗായകൻ പ്രദീപ് പള്ളുരുത്തി, സലിൻ കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ പ്രിയൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന " കാശി " എന്ന ഹ്രസ്വ ചിത്രത്തിലെ ആദ്യഗാനം യുവ ഗായകരുടെ ഫേയ്സ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു.പ്രദീപ് പള്ളുരുത്തി തന്നെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ച് ഈ ഗാനമാലപിക്കുന്നു.
റിലാക്സ് സിനിമാസിന്റെ ബാനറിൽ ശാരീ സലിൻ നിർമ്മിക്കുന്ന "കാശി"യില്‍ രാജേഷ് പാണാവള്ളി,ചിത്ര പൈ, വിജയൻ പള്ളുരുത്തി, ജെ പി,ആരകുന്നം,സിറിൽ, ഹാരിസ് നൈന്ന, തുടങ്ങിയവരും അഭിനയിക്കുന്നു.അനില്‍ ചാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-ഇബ്രു, സൗണ്ട്-അനുരാജ്,ക്രിയേറ്റീവ് ഡയറക്ടർ-വിനു കുമാര്‍, അസിസ്റ്റന്റ് ക്യാമറമാന്‍- ശ്യാം വടകര, കല-അനീഷ് പിറവം, വസ്ത്രാലങ്കാരം- ശാരീ സലിൻ, മേക്കപ്പ്- ശ്രുതി മിഥുൻ, കോർഡിനേറ്റർ- സുഭയന്‍. കൊലപാതക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന കാശി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ജയിൽ വാർഡനും എഴുത്തുകാരനുമായ സഹജൻ്റെ യാത്രയാണ് " കാശി "യില്‍ ലാല്‍ പ്രിയന്‍ ദൃശ്യവല്‍ക്കരിക്കുന്നത്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
0 അഭിപ്രായങ്ങള്‍