" രന്ധാര നഗര " തുടങ്ങി

 യുവ നടന്‍ അപ്പാനി ശരത്ത്,രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയായ " രന്ധാര നഗര "യുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം കളമശ്ശേരി ഹോളി ഏയ്ഞ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടന്നു. ഫീനിക്സ് ഇൻകോപറേറ്റ് , ഷോകേസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്,മച്ചാന്‍ സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ ബാസ്കർ, മുഹമ്മദ് തല്‍ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്നു .രാജേഷ് പീറ്റർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മോഹിയു ഖാൻ, സംഗീതം- നൊബെർട് അനീഷ്‌ ആന്റോ, എഡിറ്റര്‍- മുഹമ്മദ് തല്‍ഹത്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, ഓൺലൈൻ എഡിറ്റർ -ബഷീർ, കല-സജീഷ് താമരശ്ശേരി,ആക്ഷന്‍- ഡ്രാഗൺ ജെറൂഷ്, വസ്ത്രാലങ്കാരം: ജോമോൻ ജോസഫ്, മേക്കപ്പ്-ബിനു പാരിപ്പള്ളി, പ്രൊഡക്ഷൻ ഡിസൈനർ- ബിജു ജോസഫ്,  ലൈൻ പ്രൊഡ്യൂസർ-ഹൈദരലി സുനീം ഹാരീസ്. 

  സമകാലിക സംഭവത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുടെ മറ്റു ലോക്കേഷന്‍ മെെസൂര്‍,ഗുണ്ടല്‍ പേട്ട് എന്നിവിടങ്ങളിലാണ്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍