നടൻ ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മീർ ഫൗണ്ടേഷൻ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20,000 എൻ 95 മാസ്കുകൾ നൽകി. ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കായി രൂപീകരിച്ച മീർ ഫൗണ്ടേഷൻ കോവിഡ് പ്രതിരോധത്തിലും പ്രവർത്തിച്ചു വരുന്നു.
സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും നന്ദി അറിയിച്ചു.
0 അഭിപ്രായങ്ങള്‍