തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ഒരു രാത്രി യാത്രയിൽ ഉണ്ടാകുന്ന, വ്യത്യസ്തമായ സംഭവങ്ങൾ അവതരിപ്പിക്കുകയാണ് ദി റോഡ് എന്ന റോഡ് മൂവി. ക്യാറ്റ് ആൻ്റ് റാറ്റ് എൻ്റർടൈയിൻമെൻ്റിൻ്റെ ബാനറിൽ ജിഫാസ് എം.കെ , അൻഹർ ഫായിസ്, റെഷീദ് മൊയ്തീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ,നവാഗതനായ റെഷീദ് മൊയ്തീൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.
ത്രില്ലറിനും,സസ്പെൻസിനും, പ്രണയത്തിനും പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച ഈ റോഡ് മൂവി ചിത്രീകരണം പൂർത്തികരിച്ച് പ്രദർശനത്തിനൊരുങ്ങുന്നു.
തിരക്കഥ, സംവിധാനം - റെഷീദ് മൊയ്തീൻ, ക്യാമറ - എബിൻ ജോസഫ്, എഡിറ്റിംഗ് - ലാലു, സംഗീതം - റോഷൻ ജോസഫ്, ബാക്ക് ഗ്രൗണ്ട് സ്കോർ - ജിഷ്ണു സുനിൽ, പി.ആർ.ഒ- അയ്മനം സാജൻ. അനുവർഗ്ഗീസ്,റിനാസ് യഹിയ, ശ്രയരാജ്, സുരഭി പ്രേം,അശ്വത രാജീവ്, ആൻ മരിയ, ആര്യ രമേഷ് ,തുടങ്ങി പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ അണിനിരക്കുന്നത്.
- അയ്മനം സാജൻ
0 അഭിപ്രായങ്ങള്‍