ഉണ്ണി മുകുന്ദന്റെ "പപ്പ" മോഷന്‍ ടീസര്‍ റിലീസ്

    ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  " പപ്പ " എന്ന പുതിയ ചിത്രത്തിന്റെ  മോഷൻ ടീസർ പുറത്തിറങ്ങി.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് റിലീസ് ചെയ്തത്.

  നവരാത്രി യുണെെറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം  നീൽ ഡി-കുഞ്ഞ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ഷമീർ മുഹമ്മദ്   സംഗീതം-രാഹുൽ സുബ്രഹ്മണ്യം, ലൈൻ പ്രൊഡ്യൂസർ-ഹാരിസ്‌ ദേശം, ഡിസൈൻ-ആനന്ദ്‌ രാജേന്ദ്രൻ, പ്രൊമോഷൻ കണ്‍സൽറ്റന്റ്-വിപിൻ കുമാർ. പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍