ജല്ലിക്കെട്ട് ഓസ്ക്കാറിന്. ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന് ഓസ്ക്കാർ എൻട്രി ലഭിച്ചെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് വ്യക്തമാക്കിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം രാജ്യാന്തര ചലച്ചിത്ര അവാർഡുകളടക്കം നേടിയിരുന്നു.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗുരു ആണ് മലയാളത്തിൽനിന്നും ആദ്യമായി ഓസ്കർ എൻട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ൽ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. 2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.
0 അഭിപ്രായങ്ങള്‍