രവീന്ദ്രൻ മാസ്റ്റർക്കുള്ള സമർപ്പണവുമായി ബഹറിൻ പ്രവാസി ഗായകൻ അജിത് കുമാർ.

    പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർക്കുള്ള സമർപ്പണവുമായി ബഹറിൻ പ്രവാസി ഗായകൻ അജിത് കുമാർ .

  തൻ്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനായ രവീന്ദ്രൻ മാസ്റ്റർക്കുള്ള സമർപ്പണമാണ് അജിത് കുമാർ പുതു മുഖ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ സിബു സുകുമാരനൊപ്പം  മ്യൂസിക്-ദി മീനിങ് ഓഫ് ലൈഫ് (Music  - The Meaning of Life ) എന്ന പേരിൽ അണിയിച്ചൊരുക്കിയ കവർ സോങ് . 80 ' കളിൽ റിലീസ് ആയ വസന്ത ഗീതങ്ങൾ എന്ന ആൽബത്തിലെ സംഗീതം ഭൂവിൽ നരജീവിതം എന്ന ഗാനമാണ് പുതിയ രീതിയിൽ ചിട്ടപ്പെടുത്തി ഇവർ അവതരിപ്പിച്ചത് . 

Ajith Kumar

Sibu Sukumaran

Hariz Ekachu

   ബഹറിനിലെ കൊച്ചു മണലാരണ്യങ്ങളും കടൽ തീരങ്ങളും ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിനു മാറ്റ് കൂട്ടി. ബഹറിനിലെ അറിയപ്പെടുന്ന ഛായാഗ്രാഹകൻ ഹാരിസ് എക്കച്ചു ഇതിന്റെ ദൃശ്യാവിഷ്കാരത്തിനു സംവിധാനം നിർവഹിച്ചു.

      സംഗീതം ഏവരുടെയും ജീവിതത്തിലെ ഒരു പ്രധാന ഘടകമാണെന്ന ഒരു സന്ദേശം കൂടിയാണ് ഈ ഗാനമെന്നു ഗായകൻ അജിത് അഭിപ്രായപ്പെട്ടു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍