'വെള്ളാനകളുടെ നാട് ' ഇറങ്ങിയിട്ട് മുപ്പത്തിരണ്ട് വർഷം


    സി പവിത്രൻ എന്ന സി. പി. യുടെ കഥനത്തിന്റെ കഥ പറഞ്ഞ 'വെള്ളാനകളുടെ നാട്' എന്ന സിനിമ ഇറങ്ങിയിട്ട് ഇന്ന് മുപ്പത്തിരണ്ട് വർഷം പിന്നിടുന്നു. 1988 ഡിസംബര്‍ ഒന്‍പതിനായിരുന്നു സിനിമയുടെ റിലീസ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിന് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചിത്രത്തിലെ പല ഡയലോഗ്കൾക്കും ഇന്നും പ്രാധാന്യം ഏറുന്നു എന്നതാണ് ഏറെ പ്രധാനം.


 ഒരു കൊണ്ട്രാക്ടർക്ക് തന്റെ ജോലിക്കിടയിൽ അനുഭവിക്കേണ്ട വിഷമങ്ങൾ അവതരിപ്പിക്കുന്നതിനും ഇന്നും സമൂഹത്തിൽ പ്രാധാന്യം ഉണ്ടെന്ന് പറയാതെ വയ്യ.ഒപ്പം ആവശ്യത്തിന് സാധനങ്ങൾ ചേർക്കാതെ നിർമ്മിക്കുന്ന പാലം തകർന്ന് വീഴുന്നതും അതിൽ ഉന്നതരുടെ ഇടപെടൽ മൂലം അതിൽ മറ്റൊരാൾ ശിക്ഷിക്കപ്പെടുന്നതുമെല്ലാം ഇന്നും സമൂഹത്തിൽ നടക്കുന്ന ചില സംഭവങ്ങൾ വരച്ചു കാട്ടുകയാണ് ചെയ്തിരിക്കുന്നത്.


'ആ ചെറിയ സ്പാന്നർ ഇങ്ങേടുത്തേ ', 'ഇപ്പം ശരിയാക്കിത്തരാം ' സിനിമയിൽ കുതിരവട്ടം പപ്പു പറയുന്ന ഡയലോഗുകൾ ഇന്നു ട്രോളന്മാർ നിരവധിയായി ഉപയോഗിക്കുന്നവയാണ്.


ശോഭന നായികയായി എത്തിയ ചിത്രത്തിൽ ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ശ്രീനിവാസന്റെ കഥയിൽ ഈ ചിത്രം മണിയൻപിള്ള രാജുവാണ് നിർമ്മിച്ചത്.


ഈ ചിത്രം 2010-ൽ പ്രിയദർശൻ തന്നെ ഹിന്ദിയിൽ ഘട്ട മീട്ട എന്ന പേരിൽ സംവിധാനം ചെയ്തിട്ടുണ്ട്. അക്ഷയ്കുമാർ, ത്രിഷ കൃഷ്ണൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍