മേക്കപ്പ് ഇല്ലാത്ത തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി കനിഹ

    മേക്കപ്പോ, ‍ഡിസൈനര്‍ വസ്ത്രങ്ങളോ ഇല്ലാത്ത ചിത്രങ്ങൾ എന്തുകൊണ്ട് പോസ്റ്റ് ചെയ്യുന്നുവെന്ന നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ മേക്കപ്പ് ഇല്ലാത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് നടി കനിഹ.


എല്ലാ കുറവുകളുമുള്ള തന്നെ അംഗീകരിച്ചു കൊണ്ട് സ്വയം മുന്നോട്ടു പോകുന്ന വ്യക്തിത്വമാണ് തന്റേതെന്നും അങ്ങനെ തന്നെയാവണം മറ്റുള്ളവരെന്നും പറഞ്ഞ കനിഹ യഥാർഥത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്നിലും പ്രത്യക്ഷപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിചേർത്തു.


തന്റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമെന്തെന്ന് കനിഹ ചോദിക്കുന്നു. യഥാർഥ മുഖം കണ്ട്, അതു മറ്റുള്ളവർക്ക് പ്രപചോദനമാകുന്നുണ്ടെങ്കിൽ അതാണ് സന്തോഷം പകരുന്ന കാര്യമെന്നും നടി പറഞ്ഞു.


https://www.instagram.com/p/CIU-bpgpjYx/?utm_source=ig_web_copy_link


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍