വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ പറയുന്ന "അറ്റെൻഷൻ പ്ലീസ് " 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് "  അറ്റെന്‍ഷന്‍ പ്ലീസ് " തിരഞ്ഞെടുത്തു.

  വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ ജിതിൻ ഐസക്  തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " അറ്റെൻഷൻ പ്ലീസ് ".

ഡി എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വെെക്കം,ശ്രീകുമാര്‍ എന്‍ ജെ എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍,ശ്രീജിത്ത്,ജോബിന്‍,ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു.

   സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

      "മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന "അറ്റെന്‍ഷന്‍ പ്ലീസ് "ഒരു പരീക്ഷണാർത്ഥ സിനിമാ മാതൃകക്ക് തുടക്കം എന്ന നിലയില്‍  ശ്രദ്ധേയമാകുമെന്ന് സംവിധായകന്‍ ജിതിന്‍  ഐസക്ക് തോമസ്സ് പറഞ്ഞു. 

  ഛായാഗ്രഹണം-ഹിമൽ മോഹൻ,സംഗീതം-അരുണ്‍ വിജയ്, എഡിറ്റർ-രോഹിത് വി എസ് വാര്യത്ത്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,കല-മിലന്‍ വി എസ്,സ്റ്റില്‍സ്-സനില്‍ സത്യദേവ്,പരസ്യക്കല-മിലന്‍ വി എസ്, പ്രൊഡക്ഷന്‍ ഡിസെെന്‍-ഷാഹുല്‍ വെെക്കം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍