ബോയ്ക്കോട്ടിന് അവാർഡ്

     ഇന്റർനാഷണൽ വിമൻസ് ഓർഗനൈസേഷൻ ഇന്നർവീൽ ക്ളബ്ബ് ഓഫ് ട്രിവാൻഡ്രം നോർത്തിന്റെ ദേശസ്നേഹ പ്രോജക്ടിന്റെ ഭാഗമായി, മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് "ബോയ്ക്കോട്ട് " കരസ്ഥമാക്കി.


അതിർത്തിയിൽ ചൈനീസ് പട്ടാളം സൃഷ്ടിക്കുന്ന കലുഷിതാവസ്ഥയുടെ ഇരയാകേണ്ടി വന്ന ഒരു പട്ടാളക്കാരന്റെയും അതിനെതിരായി ചൈനീസ് ഉൽപ്പന്നങ്ങളിലൂടെ പ്രതികാരം ചെയ്യുന്ന മകന്റെയും കഥയാണ് ബോയ്ക്കോട്ട് പറഞ്ഞത്.

    തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ചിത്രത്തിന്റെ സംവിധായകൻ ബിജു കെ മാധവനെയും നിർമ്മാതാവ് ഓ.ബി.സുനിൽ കുമാറിനെയും ക്ളബ്ബിന്റെ മുൻ ജില്ലാ ചെയർപേഴ്സൺ ഗീതാപിളള മൊമന്റോ നൽകി ആദരിച്ചു.


ക്ളബ്ബിന്റെ പ്രസിഡന്റ് അഞ്ജിത നേതൃത്ത്വം നല്കിയ ചടങ്ങിൽ, ചിത്രത്തിൽ അഭിനയിച്ച രാഹുൽ , ക്ളബ്ബിന്റെ കമ്യൂണിറ്റി സർവ്വീസ് കോ ഓർഡിനേറ്റർ ഷൈലജാ , സെക്രട്ടറി ശാലിനി, ട്രഷറർ സിനി രാജു എന്നിവർ സന്നിഹിതരായിരുന്നു.

റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍