ഓവർ ബ്രിഡ്ജിൽ നിന്ന് ഓടുന്ന ട്രെയിനിന് മുകളിലേക്ക് ചാടി തീവണ്ടിയേക്കാൾ വേഗത്തിൽ ഓടി മുൻപിലെത്തി ട്രാക്കിലേക്ക് എടുത്ത് ചാടി റെയിൽവേ പാളത്തിൽ ഇരിക്കുന്ന ഒരു കുട്ടിയെ നായകൻ രക്ഷിക്കുന്ന കൂലി നമ്പർ 1 എന്ന ചിത്രത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വരുൺ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ ഈ ദൃശ്യം ട്രോളുകൾ വാങ്ങിക്കൂട്ടുകയാണ്.
നായകനെ ഒളിമ്പിക്സിന് അയക്കാമെന്നും ഇന്ത്യയ്ക്ക് തീർച്ചയായും സ്വർണ മെഡൽ ലഭിക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. സിനിമയിലെ ഇത്തരം രംഗങ്ങൾ കാലഹരണപ്പെട്ടുവെന്നും പ്രേക്ഷകർ ഇതിനെ തിരസ്കരിക്കുമെന്നും മറ്റു ചിലർ പറയുന്നു. ട്രെയിനേക്കാൾ വേഗത്തിൽ ഓടുന്ന നായകനെ കണക്കിന് പരിഹസിക്കുന്നതാണ് ട്രോളുകളെല്ലാം.
1995-ൽ ഗോവിന്ദ, കരിഷ്മ കപൂർ, കാദർ ഖാൻ, സദാശിവ് അമ്രപുർക്കർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കൂലി 1 എന്ന സിനിമയുടെ പുനരാവിഷ്കരമാണ് ചിത്രം. ഡിസംബർ 25 നാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയത്.
0 അഭിപ്രായങ്ങള്‍