നടി മേഘന രാജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

  നടി മേഘ്ന രാജിനും കുടുംബാം​ഗങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചു. കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. നടിയുടെ അമ്മ പ്രമീളയെ ഇന്നലെ ആശ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.കോവിഡ് പരിശോധനയിൽ പോസിറ്റീവായതോടെ മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കിയത്തോടെ ഇവർക്കും പോസിറ്റീവാകുകയായിരുന്നു.


മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് അന്തരിച്ചത്. ഒക്ടോബറിലായിരുന്നു മകന്റെ ജനനം.


എനിക്കും മാതാവിനും പിതാവിനും എന്റെ കുഞ്ഞു മകനും കോവിഡ് സ്ഥിരീകരിച്ചു. വിവരം ഞങ്ങളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയുെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ചികിത്സയിലാണ് പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സർജ) ആരാധകരോട് അപേക്ഷിക്കുന്നു- മേഘ്ന കുറിച്ചു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍