സൂഫിയും സുജാതയും എന്ന സ്വന്തം സിനിമയിലെ സൂഫിയെപ്പോലെ നാരണിപ്പുഴ‌ നവാസ് യാത്രയായി.


     സംവിധായകൻ നാരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10:20നായിരുന്നു ഷാനവാസ് അന്തരിച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് ശ്രദ്ധേയനാവുന്നത്. പുതിയ ചിത്രത്തിന്‍റെ തയാറെടുപ്പുകൾക്കിടെയായിരുന്നു അപ്രതീക്ഷിത അന്ത്യം. അട്ടപ്പാടിയിൽ പുതിയ സിനിമയുടെ എഴുത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായിരുന്നു സൂഫിയും സുജാതയും. മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം.

എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. കരിയാണ് ആദ്യ ചിത്രം. ജാതീയത ചർച്ചയായ കരി നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു. സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍