പാസ്പോർട്ട് പുതുക്കാൻ പുതിയ നിർദേശവുമായി അബുദാബി ഇന്ത്യൻ എംബസി

പാസ്പോർട്ട് പുതുക്കലിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യൻ എംബസി. നിലവിൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകൾ മാത്രമേ നിലവിൽ പരിഗണിക്കൂ എന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു.


കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നടത്തുന്ന ഈ നടപടിയുടെ ഭാഗമായി അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടുന്നവർ രേഖകൾ സ്കാൻ ചെയ്ത് cons.abudhabi@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കികൊണ്ടാകണം അപേക്ഷ. എല്ലാ ഇന്ത്യാക്കാരും ഈ നിർദ്ദേശം പാലിക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍