28 വർഷത്തോളമായി ചലച്ചിത്ര - ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിക്കുന്ന ഷോർട്ട് ഫിലിമാണ് അദൃശ്യം. സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് സൂര്യ ആണ് ചിത്രം നിർമിക്കുന്നത്. ഒരു സൈക്കിൾ യാത്രക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത് . സസ്പെൻസും സന്ദേശവും നിറഞ്ഞ ചിത്രമാണിതെന്നും സിനിമാ സ്റ്റൈലിലാണ് ചിത്രം ഒരുക്കുന്നതെന്നും സംവിധായകൻ കലന്തൻ ബഷീർ പറഞ്ഞു. ചലച്ചിത്ര - ടിവി താരം വിനോദ് കോവൂർ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി സനൂജ സോമനാഥ് എത്തുന്നു.
ഛായാഗ്രഹണം : സജീഷ് രാജ്. എഡിറ്റിംഗ് : വി. ടി. ശ്രീജിത്ത്. പശ്ചാത്തല സംഗീതം : ബോബി ജാക്സൺ. പ്രൊഡക്ഷൻ കൺട്രോളർ : ഇക്ബാൽ പാനായിക്കുളം. മേക്കപ്പ് : സന്തോഷ് വെൺപകൽ. കലാസംവിധാനം : നാരായണൻ
പന്തീരിക്കര. കോസ്റ്റ്യൂംസ് : ഇന്ദ്രൻസ് ജയൻ. അസോസിയേറ്റ് ഡയറക്ടർ : സാബു കക്കട്ടിൽ. പി ആർ ഒ : റഹിം പനവൂർ. സ്റ്റിൽസ് : അനിൽ പേരാമ്പ്ര.
ദൃശ്യം എന്ന മെഗാഹിറ്റ് ചലച്ചിത്രത്തിൽ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീറിന്റെ പിതാവാണ് കലന്തൻ ബഷീർ. തിരക്കഥാകൃത്ത് , നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ബഷീർ. മരട് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കലന്തൻ ബഷീർ.
- റഹിം പനവൂർ (പി ആർ ഒ)
0 അഭിപ്രായങ്ങള്‍