കൊമ്പൻ വൈറസ് പൂർത്തിയായി

ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകരുടെ ഹ്രസ്വ ചിത്രം 'കൊമ്പൻ വൈറസ്' എത്തുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലോക്ഡൌൺ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ട് വൈറസുകളിലെ കൊമ്പൻ ആയ കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടുന്ന, കൊറോണയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ഹ്രസ്വ ചിത്രം 'കൊമ്പൻ വൈറസി'ന്റെ ചിത്രീകരണം യു.കെയിലും കേരളത്തിലുമായി പൂർത്തിയായി.


ബി ക്രിയേറ്റിവിന്റെ ബാനറിൽ കനേഷ്യസ് അത്തിപ്പൊഴിയിൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിക്കുന്നത്. ഷൈനു മാത്യൂസ് ചാമക്കാല നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര നടൻ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയിൽ, ഡോക്ടർ ഷൈനി സാനു, സീമാ സൈമൺ,മേരി ബ്ലസ്സൺ കോലഞ്ചേരി, സാജൻ മാടമന, ജിജു ഫിലിപ്പ് സൈമൺ, ഒപ്പം ജിയാ സാറാ സൈമൺ, ആൻഡ്രിയ സാജൻ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അണിചേരുന്നു.


സംവിധായകനും നിർമ്മാതാവും കൂടാതെ യു.കെയിൽ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യു.കെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു. കോവിഡിന് മുൻപ് വിദേശ രാജ്യങ്ങളിൽ മക്കളെ സന്ദർശിക്കാൻ എത്തി അവിടെ പെട്ടു പോയ മാതാപിതാക്കളുടെ കയ്പ്പേറിയ അനുഭവങ്ങൾ വിവരിക്കുന്ന ചിത്രം പുതു വർഷത്തിൽ പ്രേക്ഷകരിലേക്ക് എത്തും.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍