സലാറിൽ മോഹൻലാലും അഭിനയിക്കുന്നെന്ന് റിപ്പോർട്ടുകൾ പുറത്ത്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം സലാറിൽ പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്‍ഫാദര്‍ റോളിൽ മോഹൻലാലും അഭിനയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം റാണ ദഗുബാട്ടിയുടെയും പേരുകേൾക്കുന്നുണ്ട്. തെലുങ്ക് മാധ്യമങ്ങളാണ് ഇതുസബന്ധിച്ച റിപ്പോർട്ട് പുറത്ത് വീട്ടിരിക്കുന്നത്. മോഹൻലാൽ അധോലോക നായകന്റെ വേഷത്തിലാകും എത്തുകയെന്നും ഈ കഥാപാത്രത്തിന്റെ വലംകൈയായി പ്രഭാസ് എത്തുമെന്നും പറയുന്നു. റാണയുടേത് വില്ലൻ വേഷമാണ്.


കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകന്റെ കീഴില്‍ത്തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രവും നിർമിക്കുന്നത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സലാര്‍ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന രാധേ ശ്യാമിന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍