സിൽക് സ്മിതയുടെ ജീവിതം പറയുന്ന 'അവൾ അപ്പടിതാൻ' എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. കെ.എസ്.മണികണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരൺ നായകനായെത്തിയ രംഗസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെലുങ്ക് താരം അനസൂയ ഭരദ്വാജ് സ്മിതയുടെ വേഷം അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഈ വാർത്തയിൽ സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനസൂയ. താൻ ഒരു ജീവചരിത്ര സിനിമയിലും സിൽക്ക് സ്മിതയുടെ വേഷം അവതരിപ്പിക്കുന്നില്ലെന്ന് അനസൂയ ട്വീറ്റ് ചെയ്തു.
വിദ്യാ ബാലൻ നായികയായെത്തിയ ബോളിവുഡ് ചിത്രം ഡേർട്ടി പിക്ച്ചർ പറഞ്ഞത് സ്മിതയുടെ ജീവിതമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
0 അഭിപ്രായങ്ങള്‍