ജയസൂര്യയുടെ സ്നേഹക്കൂട് പദ്ധതിയിലെ രണ്ടാമത്തെ വീടും സമർപ്പിച്ചു

    പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ വീട് നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂറ പാനൽ എന്ന കമ്പനിയുമായി സഹകരിച്ച്, നിർധന കുടുംബങ്ങൾക്ക് വീട് വച്ചു നൽകാനുള്ള നടൻ ജയസൂര്യയുടെ 'സ്നേഹക്കൂട്' പദ്ധതിയുടെ രണ്ടാമത്തെ വീട് കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണൻ -സരസ്വതി ദമ്പതികൾക്ക് കൈമാറി. ജയസൂര്യ തന്നെ നേരിട്ടെത്തി താക്കോൽ ഏൽപ്പിക്കുകയായിരുന്നു.


കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് വീടുകളുടെ നിർമാണം. പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും അഞ്ചു വീടുകൾ നിർമിച്ചു നൽകാനാണ് ജയസൂര്യയുടെ തീരുമാനം. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരും സ്വന്തമായി ഭൂമി ഉള്ളവരുമായവർക്കാണ് ഇപ്പോൾ വീട് വെച്ച് നൽകുന്നത്. രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചു നൽകുന്നത്. ഇതിന്റെ നിർമാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍