സിനിമാ നടി ജയശ്രീ രാമയ്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മോഡലിങ് രംഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ ജയശ്രീ കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു.
2020 ജൂലൈ 22ന് ജയശ്രീ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട പറയുന്നു എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഇത് ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.
വ്യക്തിപരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത്, കുട്ടിക്കാലം മുതൽ വഞ്ചിക്കപ്പെട്ടിരുന്നു, എന്നാൽ അതിൽ നിന്നും പുറത്തുകടക്കാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും' വ്യക്തമാക്കി ജൂലൈ 25 ന് താരം ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
0 അഭിപ്രായങ്ങള്‍