നടി ആൻ അഗസ്റ്റിനും ഛായഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹ മോചിതരാകുന്നു

    നടി ആൻ അഗസ്റ്റിൻ വിവാഹ മോചിതയാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ താരത്തിന്റെ ഭർത്താവും ഛായഗ്രാഹകനുമായ ജോമോൻ ടി. ജോൺ സമർപ്പിച്ചു. ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിൻ എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 2014ലായിരുന്നു ജോമോൻ ടി ജോണും ആൻ അഗസ്റ്റിനും വിവാഹിതരായത്. 

ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ  സ്വതന്ത്രഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ജോമോൻ മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളിൽ  ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍