ചടങ്ങിൽ പങ്കെടുത്തവർ. ഡോ : വാഴമുട്ടം ബി. ചന്ദ്രബാബു , വഞ്ചിയൂർ പ്രവീൺ കുമാർ, അലിഫിയ അമീർ, പ്രവാസിബന്ധു ഡോ :എസ്. അഹമ്മദ്, റഹിം പനവൂർ, ഡോ :എസ്. സുലൈമാൻ എന്നിവർ സമീപം.
തിരുവനന്തപുരം : പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച മകനെ പിതാവ് ആദരിച്ച ചടങ്ങ് ശ്രദ്ധേയമായി. നെടുമങ്ങാട് പത്താംകല്ല് വി ഐ പി ഡിവിഷനിൽ മുഹമ്മദ് ഷാ ആണ് പിതാവ് അബ്ദുൽ റഷീദിന്റെ ആദരവ് ഏറ്റുവാങ്ങിയത്. നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ റഷീദ് മകനെ പൊന്നാട ചാർത്തി ആദരിച്ചു. അഴിക്കോട് കദളി നഗറിലുള്ള ഹാമിൻസ് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. അബ്ദുൽ റഷീദിന്റെയും പരേതയായ ഐഷാബീവിയുടെയും മൂത്ത മകനാണ് മുഹമ്മദ് ഷാ. അബ്ദുൽ റഷീദിന്റെ മകൾ ഷബ്നയും മകളുടെ ഭർത്താവും സിനിമ പി ആർ ഒ യുമായ റഹിം പനവൂരും ചേർന്ന് നടത്തുന്ന ഷോപ്പാണ് ഹാമിൻസ് ഷോപ്പ്. വർഷങ്ങൾക്കു മുമ്പ് പോലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച മുഹമ്മദ് ഷായ്ക്ക് ഡിസംബറിലാണ് എ എസ് ഐ ആയി പ്രമോഷൻ ലഭിച്ചത്. ഷായുടെ ജോലിക്കയറ്റം കുടുംബാംഗങ്ങൾക്ക് ഒരുപാട് സന്തോഷം നൽകി. അങ്ങനെയാണ് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഷായെ ആദരിക്കാൻ തീരുമാനിച്ചത്.
അബ്ദുൽ റഷീദിന്റെ ഇളയ മകനും ഗവൺമെന്റ് കോൺട്രാക്ടറുമായ ഷബീർ മുഹമ്മദ് , ബന്ധുവും ഗാ യകനും ചലച്ചിത്ര നടനുമായ ഷംനാദ് ജമാൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
അരുവിക്കര ഗ്രാമപഞ്ചായത്ത് അഴിക്കോട് വാർഡ് മെമ്പർ അലിഫിയ അമീർ, സിനിമ - സീരിയൽ നടൻ വഞ്ചിയൂർ പ്രവീൺകുമാർ, പ്രവാസിബന്ധു ഡോ : എസ്. അഹമ്മദ് ,ഡോ : വാഴമുട്ടം ബി. ചന്ദ്രബാബു , ഡോ: എസ്. സുലൈമാൻ, റഹിം പനവൂർ തുടങ്ങിയവർ സംസാരിച്ചു. മകനെ പിതാവ് പൊതുവേദിയിൽ വച്ച് ആദരിക്കുന്നത് അപൂർവ്വ നിമിഷമാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ പറഞ്ഞു.
ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി ചിത്രരചനയും സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും നൽകി.
- റഹിം പനവൂർ
0 അഭിപ്രായങ്ങള്‍