എൺപതുകളിലാദ്യമാണ് മിമിക്രി ഒരു അംഗീകൃതകലാരൂപമായി മാറുന്നത്. ആ സുവർണകാലം മിമിക്രി ഉണ്ടാക്കിക്കൊടുത്തവരിൽ പ്രമുഖനാണ് കലാഭവൻ റഹ്മാൻ. ആലുവ UC കോളേജിന്റെ VH ഹാളിൽനിന്നാണ് കലാജീവിതത്തിന്റെ തുടക്കം. 5 വർഷം തുടർച്ചയായി അദ്ദേഹം സമ്മാനങ്ങൾ വാരിക്കൂട്ടി. കേരള യൂണിവേഴ്സിറ്റി മിമിക്രി മത്സരത്തിൽ വിജയം നേടി. പിന്നീട് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലെ ആദ്യത്തെ ആറുപേരിൽ ഒരാളായി റഹ്മാൻ നിറഞ്ഞു നിന്നു. ജയറാമും, ദിലീപും, ജാഫറും എല്ലാം കലാഭവന്റെ പടികയറുന്നത് റഹ്മാന്റെ ശുപാർശയിലായിരുന്നു.
കലാഭവനിൽ നിന്നും ആദ്യം സിനിമയിലെത്തുന്നതും റഹ്മാൻതന്നെ. "കലാഭവൻ" എന്ന് പേരിനോടൊപ്പം ചേർക്കുന്നതും ആദ്യമായ് റഹ്മാനിൽ തന്നെ. സ്വഭാവികമായ അഭിനയംകൊണ്ട്, നിരവധി കഥാപാത്രങ്ങളിലൂടെ ഈ നടൻ മലയാളി പ്രേഷകരുടെ മനസ്സിൽ ആഴ്ന്നിറങ്ങി.
സിനിമയിൽ മുപ്പതോളം വർഷങ്ങൾ, ഇരുന്നൂറോളം സിനിമകൾ,. ജാലകം, നയം വ്യക്തമാക്കുന്നു, ആകാശകോട്ടയിലെ സുൽത്താൻ, ഉള്ളടക്കം, ജൂനിയർ മാൻഡ്രേക്, സയാമീസ് ഇരട്ടകൾ, മംഗല്യപല്ലക്ക്, മായാവി, താപ്പാന, മംഗ്ലീഷ്, തുരീയം, 101 ചോദ്യങ്ങൾ, ജീവൻ മസായ്, പരദേശി വീരപുത്രൻ, വെൽക്കം to സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. നല്ല നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് 2017ൽ ഈ നടനെ തേടിയെത്തി.
എന്നാൽ റേഡിയോ, defedhaar, ക്യാൻവാസ്, ലെസ്സൺസ്, നിർണ്ണായകം തുടങ്ങിയ സിനിമകളിൽ കലാഭവൻ റഹ്മാന് ശക്തമായ വേഷങ്ങളായിരുന്നു. നിർഭാഗ്യവശാൽ ഈ സിനിമകൾ പ്രേക്ഷകശ്രദ്ധ നേടിയില്ല.
സുജിത്‌ലാൽ സംവിധാനം ചെയുന്ന "രണ്ട് " എന്ന സിനിമയിൽ കലാഭവൻ റഹ്‌മാന്റെ മുക്രി എന്ന കഥാപാത്രം വളരെ ശക്തവും ശ്രദ്ധേയവുമാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. "രണ്ട് " ചിത്രീകരണം പൂർത്തിയാക്കി 2021ൽത്തന്നെ റിലീസിനെത്തുന്നതാണ്. കൂടാതെ, 2021ൽ കുറെയധികം സിനിമകളിൽ ഈ നടന്റെ വേഷപകർച്ചയുണ്ടാകും.
0 അഭിപ്രായങ്ങള്‍