കരിമ്പ ഗേറ്റ് the diversion പുറത്തിറങ്ങി

    ഈഹ ഫിലിംസിന്റെ ആദ്യ ഹ്രസ്വചിത്രം കരിമ്പ ഗേറ്റ് the diversion പുറത്തിറങ്ങി. ഇന്ദ്രജിത്ത് സുകുമാരന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറങ്ങിയ ചിത്രം ഒരു മനുഷ്യന്റെ മാനസാന്തരം പറയുന്നതോടൊപ്പം ഇന്നിന്റെ നേർകാഴ്‌ചകളും ചർച്ച ചെയ്യുന്നു...ഇതിനകം നിരവധി ദേശീയ - അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്നായി 33 ഓളം പുരസ്‌കാരങ്ങൾ ചിത്രം നേടി...നിർമ്മാണം കാശ്മീര പട്ടാണി & ഇഷാൻ പാട്ടാണി,സംവിധാനം രോഹിത് സുകുമാരൻ, കഥ,തിരക്കഥ സംഭാഷണം നിതിൻ പൂക്കോത്ത്,ക്യാമറ അനുഷാന്ത്,എഡിറ്റിംഗ് ശ്യാം കൃഷ്ണൻ, bgm sfx സിബു സുകുമാരൻ കലാ സംവിധാനം ശ്യാംജിത് യദുരാജ് എന്നിവർ നിർവഹിച്ചു...സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ആദ്യ പ്രോജക്ട് ആണ്. തളിപ്പറമ്പിൽ നിന്നുള്ള സിനിമ കൂട്ടായ്മയാണ് ഈഹ ഫിലിംസ്.

രാധാകൃഷ്ണൻ തലചങ്ങാട്,മുരളി ചവനപ്പുഴ, ബാലൻ കീഴാറ്റൂർ,സുജിത് കൂവോട്,വിനോദ് മൊത്തങ്ങ,ദിലീപ് തലവിൽ,ശ്രീജ രായരോത്, സുരേഷ് ബാബു,പ്രദീപൻ പൂമംഗലം, ദിവ്യ പി കെ,ശശാങ്കൻ, വനജ രാധേശൻ തുടങ്ങിയവർ അഭിനയിച്ചു...


എല്ലാ തെറ്റുകളും തുടങ്ങുന്നത് ഒരു ശരിയിൽ നിന്നാണ് തെറ്റ് ചെയ്യുന്നവന് മാത്രം ബോധ്യമുള്ള ഒരു ശരി എന്ന ..തിരക്കഥാകൃത്ത് നിതിൻ പൂക്കോത്തിന്റെ തന്നെ വിവരണത്തിൽ നിന്ന്  ആരംഭിക്കുന്ന ചിത്രം ഒരു മികച്ച ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്നു...


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍