മധ്യതിരുവതാംകൂറിൻറെ പ്രധാന ക്ഷേത്ര അനുഷ്ഠനകലയാണ് പടയണി. ദേവി ക്ഷേത്രങ്ങളിൽ ആണ് പടയണി നടക്കുന്നത്. ഇതിന്റെ പ്രാധാന്യം കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇങ്ങനെ ഒരു സിനിമയമായി സംവിധായകൻ അനു പുരുഷോത്തു മുന്നിട്ടിറങ്ങിയത് . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം, പാളക്കോലങ്ങളുടെ നിർമാണം നിറങ്ങളുടെ ചാരുത എന്നിങ്ങനെ എല്ലാം ചേർത്ത് മനോഹരമായ പടയണി ഫ്രെമുകൾ ചേർത്തുവച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് ഭുവനേശ്വരി ക്രീയേഷന്സിന്റെ ബാനറിൽ Dr ഉണ്ണികൃഷ്ണൻ പിള്ള കരുനാഗപ്പള്ളി ആണ്. ഛായാഗ്രഹണം ജികെ നന്ദകുമാർ.
ഈ ചിത്രത്തിലെ പാട്ടുകൾ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ് പടയുമാണിയുടെ ഉഗ്രരൂപത്തെ വർണ്ണിച്ചുകൊണ്ടു കാവിൽ നല്ലൊരു മുറ്റമൊരുങ്ങി എന്ന ഗാനം ഇതിനോടകം യൂട്യൂബിൽ മനോരമ മ്യുസിക് റിലീസ് ചെയ്തിട്ടുണ്ട്. തുടർന്നു വരും ദിവസങ്ങളിൽ സിനിമയിലെ എല്ലാ ഗാനങ്ങളും മനോരം മ്യൂസിക് പുറത്തെത്തിക്കുന്നതാണ് .
ഗാനങ്ങൾ സംഗീതം ചെയ്തിരിക്കുന്നത് Dr വാഴമുട്ടം ചന്ദ്രബാബുവും പ്രദീപ് ഇലന്തൂരും ആണ് , വരികൾ രാജീവ് ഇലന്തൂർ , ശിവാസ് വാഴമുട്ടം , നിസ്സാം ഹുസ്സൈൻ എന്നിവർ ആണ്. പടയണിഉത്സവത്തിന് ആവേശം കൊള്ളുന്ന പാട്ടുകൾ പാടിയിരിക്കുന്നത് മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, അനിൽകുമാർ പി എ. ശർമ എസ് പി നായർ. ഡോ. വാഴമുട്ടം ബി ചന്ദ്രബാബു എന്നിവരാണ്.
പച്ചത്തപ്പ് സിനിമയിലൂടെ പടേനിയെ ഒരു ജനകീയ കലാരൂപമാക്കി തീർക്കാൻ സാധിക്കുമെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഉത്സവ അന്തീരിഷത്തിൽ ചിത്രീകരിച്ച പച്ചത്തപ്പ് പ്രേഷകർക്ക് ദൃശ്യാനുഭൂതി ഉണ്ടാകും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വക്കേറ്റ് വേലായുധൻകുട്ടി, ഛായാഗ്രഹണം ജി കെ നന്ദകുമാർ, മ്യൂസിക് DR വാഴമുട്ടം ബി ചന്ദ്രബാബു, ചിത്രസംയോചനം ആദർശ് വിശ്വ, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, കലസംവിധാനം മധു രാഘവൻ, സ്റ്റിൽസ് അനിൽ വന്ദന, സോപ്ട് എഡിറ്റർ ജോർജ് ഔസെഫ്, അസ്സോസിയേറ്റ് ഡയറക്ടർ രമേശ് ഗോപാൽ, മഹേഷ് കൃഷ്ണ, PRO റഹിം പനവൂർ, പ്രൊഡക്ഷൻ എക്സികുട്ടീവ് അനിൽ ജി നമ്പ്യാർ, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, പ്രൊജക്റ്റ് ഡിസൈനർ പ്രമോദ് നീലകണ്ഠൻ, BG SCORE ജോസ് ജോസ് പീറ്റർ, ചമയം ബൈജു ബാലരാമപുരം, സ്റ്റോറി ബോർഡ് ക്രീയേറ്റർ ആർദ്ര മാധവ്, ഗാനരചന ഷിവാസ് വാഴമുട്ടം ,രാജീവ് ഇലന്തൂർ ,നിസാം ഹുസ്സൈൻ.
ആർ.സുബ്ബലക്ഷമി, മൻരാജ്, മനോജ് കെ.പി.എ.സി, ഭാസി തിരുവല്ല, സൈമൺ കോശി, സെലിൻ സൂരജ്, ലീല നരിയാപുരം, സൂരജ്, പ്രിയ രാജ്, ഡോ.വാഴമുട്ടം ബി. ചന്ദ്രബാബു, കിരൺ കൃഷ്ണ, സുനിൽ സരിഗ, അനിൽ ചേർത്തല, വിപിൻ വിശ്വനാഥ്, പ്രമോദ്, അനിൽ ആദിനാട്, നിജി സിറാജ്, അംബിക അനിൽ, മിഥുൻ, ഷെമി ആലത്തൂർ, മായ സുകു, ഉണ്ണികൃഷ്ണൻ, ബിജിൻ, ഷിബു മംഗലത്ത്, റഹിം പനവൂർ, ബൈജു തീർത്ഥം, അനിൽ നെയ്യാറ്റിൻകര, അനിൽകുമാർ, മനോജ് മാധവശ്ശേരി, രാധാകൃഷ്ണൻ, ഷംനാദ് ജമാൽ, മൂർത്തി, മോഹൻദാസ് കല്ലറ, ആവണി പ്രമോദ്, ആദിൽ, നിഥുന സുനിൽ തുടങ്ങിയ വരാണ് പ്രധാന താരങ്ങൾ.
0 അഭിപ്രായങ്ങള്‍