രജനിയുടെ രാഷ്ട്രീയ പ്രവേശനം യഥാർഥ്യമാക്കാൻ പ്രതിഷേധ സമരം

     ആരോഗ്യ പ്രശ്നമുള്ളതിനാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ രജനികാന്ത് പ്രഖ്യാപിച്ച സാഹചര്യത്തിൽ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ആരാധകർ സമരം നടത്തുന്നു. ചെന്നൈ വള്ളുവർകോട്ടത്തിലാണ് പ്രതിഷേധ സമരം നടത്തുന്നത്. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നതിൽനിന്ന് പ്രവർത്തകരെ രജനി മക്കൾ മൻട്രം നേതൃത്വം വിലക്കിയിട്ടുണ്ടെങ്കിലും മൻട്രത്തിന്റെ ചില ജില്ലാനേതാക്കൾ സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട്.


ഡിസംബർ 31-ന് തീയതി പ്രഖ്യാപിച്ച് ജനുവരിയിൽ പാർട്ടി ആരംഭിക്കുമെന്നായിരുന്നു രജനീകാന്ത് അറിയിച്ചിരുന്നത്. എന്നാൽ, പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ചിലർക്ക് കോവിഡ് ബാധിക്കുകയും രക്തസമ്മർദ വ്യതിയാനത്തെത്തുടർന്ന് രജനി ചികിത്സ തേടുകയും ചെയ്തതോടെ തീരുമാനം മാറ്റുകയായിരുന്നു.


ശക്തമായി സമ്മർദം ചെലുത്തിയാൽ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ചെന്നൈയിലെ വീടിനുമുന്നിൽ തടിച്ചുകൂടിയെങ്കിലും ഫലമുണ്ടായില്ല. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാർഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മൻട്രം നേതാക്കൾ പ്രത്യേക വഴിപാട് നടത്തി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട നരിക്കുറവർക്ക് പൊങ്കൽ നൽകിയായിരുന്നു വഴിപാട്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍