"ഏകാകിനി"


      വളരെ സന്തോഷം നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഡയാനയുടേത്. പക്ഷേ, അവളൂടെ എല്ലാ മോഹങ്ങളേയും ,സ്വപ്നങ്ങളേയും ചവിട്ടിമെതിച്ചു കൊണ്ട് ചെറിയ പ്രായത്തിൽ തന്നെ അവൾക്ക് വരണമാല്യം അണിയേണ്ടിവന്നു. ഡയാനയുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും വിലങ്ങു വീണു. വർഷങ്ങളുടെ വ്യത്യാസത്തിൽ ഡയാനക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ പിറന്നു. അവളുടെ സന്തോഷങ്ങളും , സ്വപ്നങ്ങളൂം അവളൂടെ മക്കളിലൂടെ സാക്ഷാത്കരിക്കാൻ അവൾ അഹോരാത്രം കഷ്ടപ്പെട്ടു. ഭർത്താവിന്റ വരൂമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല അവളുടെ കുടുംബത്തിന്റ ചിലവുകൾ ..


കഷ്ടപ്പാടുകൾക്കിടയിലും അവൾ രണ്ട് മക്കളേയും നന്നായി പഠിപ്പിച്ചു. സാമ്പത്തിക ബാധ്യതകളാൽ അവൾ ഏറെ വേദനിച്ചു. ഭർത്താവുണ്ടെങ്കിലും എല്ലാ ചുമതലകളും അവളിൽ മാത്രമായി.അങ്ങനെയിരിക്കെ, ഡയാനയുടെ മൂത്ത മകൾക്ക് ഒരു വിവാഹാലോചന വന്നു. മകൾ സാന്ദ്രയെ സ്നേഹിക്കുന്ന ജോബി ആയിരുന്നു വരൻ.മകൾ സാന്ദ്രക്കും ജോബിയെ വലിയ ഇഷ്ടമായിരുന്നു. അവരുടെ വിവാഹം വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ ഡയാനക്ക് നടത്തിയെടുക്കാൻ കഴിഞ്ഞു. ഡയാന ബാധ്യതകളിൽ നിന്നും ബാധ്യതകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.


എങ്കിലും ഒരു മകളുടെയെങ്കിലും വിവാഹം കഴിഞ്ഞതിൽ അവൾക്ക് ആശ്വാസമായി. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനക്കും കുടുംബത്തിനും വലിയ ക്രൂരതകൾ ഏൾക്കേണ്ടി വന്നു. വളരെയധികം ട്വിസ്റ്റുകൾ നിറഞ്ഞ ഒരു സംഭവ കഥയാണ് " ഏകാകിനി" എന്ന ചിത്രം പറയുന്നത്. മലപ്പുറം ,മഞ്ചേരിയിലുള്ള മുസ്ലീം യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും നർത്തകിയും ,അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്ര കഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്.


ബാനർ- ആമി ക്രിയേഷൻസ്, സംവിധാനം, ക്യാമറ -അജി മസ്ക്കറ്റ്, കഥ- ആമി അമ്പാളി, ഗാനരചന ,സംഗീതം- ഖാലിദ്, പ്രൊഡ. കൺട്രോളർ- ജയശീലൻ സദാനന്ദൻ, പ്രൊഡ.എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, കലാസംവിധാനം- മധുരാഘവൻ, ചമയം- ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം- ശ്രീജിത്കുമാരപുരം, സ്റ്റുഡിയോ- ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻസ്- മനുദേവ്, സ്റ്റിൽസ്- അജി മസ്ക്കറ്റ്, ഷംനാദ് എൻ.ജെ, പി.ആർ.ഒ- അജയ് തുണ്ടത്തിൽ.

കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്ന അമ്പിളി അമ്പാളിയോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍