"1921 പുഴ മുതൽ പുഴ വരെ" അലി അക്ബർ ചിത്രം പൂജ സ്വിച്ചോൺ ഗാന സമർപ്പണം കഴിഞ്ഞു.

     മലബാർ കലാപം അലി അക്‌ബർ സിനിമയാകുന്നു. 1921 പുഴ മുതൽ പുഴ വരെ എന്ന് പേരിട്ട ചിത്രത്തിൻ്റെ പൂജയും, സ്വിച്ചോണും, ഗാന സമർപ്പണവും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. മമധർമ്മ ജനകീയ കൂട്ടായ്മ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റ പൂജാകർമ്മം പൂജനീയ സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. ബി. ജെ.പി നേതാവ് സന്ദീപ് വാര്യർ ഫസ്റ്റ് ക്ലാപ്പടിച്ചു.കോഴിക്കോട് നാരായണൻ നായർ, ഉത്പൽ വി.നായനാർ, പി.ആർ.നാഥൻ, ശത്രുഘ്നൻ, തുടങ്ങിയവർ പങ്കെടുത്തു.

അലി അക്ബർ എഴുതി, ഹരി വേണുഗോപാൽ, ഡോ.ജഗദ് ലാൽചന്ദ്രശേഖരൻ എന്നിവർ ഈണം പകർന്ന ഗാനങ്ങളുടെ ഓഡിയോ റിലീസിംഗ് തുടർന്നു നടന്നു.ഗാനശിൽപ്പികളെ ആദരിക്കുകയും ചെയ്തു.

മലബാർ കലാപം ചിത്രീകരിക്കുന്ന 1921 പുഴ മുതൽ പുഴ വരെ, എന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും, അണിയറ പ്രവർത്തകരും പങ്കെടുക്കും. ഫെബ്രുവരി 20-ന് ആദ്യ ഷെഡ്യൂൾ വയനാട്ടിൽ ആരംഭിക്കും..

                  -   പി.ആർ.ഒ- അയ്മനം സാജൻ


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍