"25th IFFK" ചലച്ചിത്രമേളയിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട "അറ്റെൻഷൻ പ്ലീസ് "എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. ഫെബ്രുവരി 12-ാം തീയതി ഒന്നര മണിക്ക് കലാഭവനില്‍ ആദ്യ പ്രദര്‍ശനം നടക്കും
അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിൽ സിനിമ എന്ന സ്വപ്നത്തിന്റെ സ്വാധീനവും, അതിന്റെ പേരില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന കുഞ്ഞു കുഞ്ഞു വേർതിരിവുകളും അത് പിന്നീട് വലിയൊരു ജാതിയ വേർതിരിവായി മാറുന്നതും തുടർന്നുള്ള പ്രതിഷേധവുമാണ് "അറ്റെൻഷൻ പ്ലീസ് "
വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " അറ്റെൻഷൻ പ്ലീസ് ". ഡി എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വെെക്കം,ശ്രീകുമാര്‍ എന്‍ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍,ശ്രീജിത്ത്,ജോബിന്‍,ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു.
സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
"മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന "അറ്റെന്‍ഷന്‍ പ്ലീസ് "ഏറേ ശ്രദ്ധേയമാകുമെന്ന് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ്സ് പറഞ്ഞു.
ഛായാഗ്രഹണം-ഹിമൽ മോഹൻ,സംഗീതം-അരുണ്‍ വിജയ്,ശബ്ദ മിശ്രണം-ജസ്റ്റിന്‍ ജോസ് CAS,എഡിറ്റർ-രോഹിത് വി എസ് വാര്യത്ത്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,കല-മിലന്‍ വി എസ്,സ്റ്റില്‍സ്-സനില്‍ സത്യദേവ്,പരസ്യക്കല-മിലന്‍ വി എസ്, പ്രൊഡക്ഷന്‍ ഡിസെെന്‍-ഷാഹുല്‍ വെെക്കം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
0 അഭിപ്രായങ്ങള്‍