"ചെക്കൻ" പുരോഗമിക്കുന്നു

     കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന സിനിമയാണ് "ചെക്കൻ " . ഗോത്രവിഭാഗത്തിൽ ജനിച്ചതു കൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്.

     ഗോത്രവിഭാഗക്കാരനായതു കൊണ്ട് അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകളും അവഗണനകളുമൊക്കെ തരണം ചെയ്ത് മുന്നേറുന്ന ഒരു ആദിവാസി ബാലൻ . ചെക്കൻ എന്നാണ് ക്യാരക്ടറിന്റെ പേര്.

   ഒട്ടേറെ ഷോർട്ട് ഫിലിം | മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം .

  ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂർണ്ണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്.

   ചിത്രത്തിന്റെ ആദ്യപോസ്റ്റർ വിനീത് ശ്രീനിവാസൻ , വിഷ്ണു ഉണ്ണികൃഷ്ണൻ , പ്രണവ് മോഹൻലാൽ എന്നിവരുടെ എഫ് ബി പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്.

    വിഷ്ണു പുരുഷൻ, നഞ്ചിയമ്മ എന്നിവർക്കു പുറമെ വിനോദ് കോവൂർ, അബു സാലിം( ടിക് ടോക് ഫെയിം ), തെസ്നിഖാൻ , അബു സലിം, ആതിര ,അലി അരങ്ങേടത്ത്, ഷിഫാന, മാരാർ, സലാം കൽപ്പറ്റ , അമ്പിളി തുടങ്ങിയവരും ഒപ്പം ഒരുപ്പറ്റം നാടക കലാകാരന്മാരും വേഷമിടുന്നു.

      ബാനർ - വൺ ടു വൺ മീഡിയ,  രചന, സംവിധാനം - ഷാഫി എപ്പിക്കാട്, നിർമ്മാണം - മൻസൂർ അലി, ഛായാഗ്രഹണം - സുരേഷ് റെഡ് വൺ , എഡിറ്റിംഗ് - ജർഷാജ് കൊമ്മേരി , ഗാനരചന - മണികണ്ഠൻ പെരുമ്പടപ്പ് , നഞ്ചിയമ്മ, ഒ വി അബ്ദുള്ള, സംഗീതം - മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം - നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , പശ്ചാത്തല സംഗീതം - സിബു സുകുമാരൻ , കല-ഉണ്ണി നിറം, ചമയം -ഹസ്സൻ വണ്ടൂർ , വസ്ത്രാലങ്കാരം - സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ , കോ - ഓർഡിനേറ്റർ - അഫ്സൽ തുവൂർ, സഹസംവിധാനം- ബഷീർ പുലരി, പ്രോജക്ട് ഡിസൈനർ - അസിം കോട്ടൂർ , പ്രൊഡക്ഷൻ മാനേജർ - റിയാസ് വയനാട്, ലൊക്കേഷൻ മാനേജർ ജിജോ, ഫിനാൻസ് കൺട്രോളർ - മൊയ്ദു കെ വി , ഡിസൈൻസ് - മനു ഡാവിഞ്ചി, സ്റ്റിൽസ് - അപ്പു വൈഡ് ഫ്രെയിം , പി ആർ ഓ -അജയ് തുണ്ടത്തിൽ .


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍