മനുഷ്യ മോഹത്തിന്റെ കഥ പറയുന്ന ചിത്രമാണ് അരുൺ കിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ചൂട് '. ബി ജി 9 ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് . ആൻസി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആറു പുരുഷന്മാർ ആൻസിയുടെ ജീവിതമായി അടുപ്പമുള്ളവരാണ്. തനിച്ചു കഴിയുന്ന ആൻസിയുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്. ആൻസിയുടെയും ആറു പുരുഷന്മാരുടെയും കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരുമായി സംവദിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ അരുൺ കിഷോർ പറഞ്ഞു.
വിജിലേഷ് കരയാട്, യമുന ചുങ്കപ്പള്ളി , സദാനന്ദൻ ചേപ്പറമ്പ് , പിങ്കുപിള്ള, കുമാർ സേതു , റിജേഷ് മാത്യു, അജിത്ത് ജോയ്, ജസ്‌ന, ഇന്ദു എന്നിവരാണ് പ്രധാന താരങ്ങൾ. മണി എന്ന ഓട്ടോഡ്രൈവറായി വിജിലേഷ് കരയാട് എത്തുന്നു. ആൻസിയെ അവതരിപ്പിക്കുന്നത് യമുന ചുങ്കപ്പള്ളി ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : ഡോ: ഗണേഷ്കുമാർ ജെ. ആർ, ബിനു ശിവശക്തി കോട്ടവട്ടം.. ഛായാഗ്രഹണം : സുമിത്ത് ..എഡിറ്റിംഗ് : അപ്പു എൻ. ഭട്ടതിരി. ശബ്ദലേഖനം : എൻ. ഹരികുമാർ. ഗാനരചന : അൻവർ അലി. സംഗീതം : രാം ഗോപാൽ ഹരി കൃഷ്ണൻ. ആലാപനം: കാർത്തിക് നാരായൺ, പവിത്രാ വിജയ് , നിഖിതാ എ. എസ്, വെരീത്ത് കിഷോർ, രൂപ. പശ്ചാത്തല സംഗീതം : ജയസൂര്യ എസ്. ജെ. കലാസംവിധാനം : പ്രമോദ് പുലിമല യിൽ. കോസ്റ്റ്യൂം ഡിസൈൻ : ബബി. മേക്കപ്പ് : ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ : റ്റൈറ്റസ് അലക്സാണ്ടർ. അസോസിയേറ്റ് ഡയറക്ടർ : പിജെ. പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്. പി ആർ ഒ :റഹിം പനവൂർ. പ്രൊഡക്ഷൻ മാനേജർമാർ : ഹരികുമാർ അമ്പലക്കര, സുനിൽ അമ്പലക്കര. സ്റ്റിൽസ് :മോനൂസ്. ഡിസൈൻ :സുനിൽ നയന.
വാളകം, പനവേലി, കൊല്ലം, മലമേൽ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 25 വർഷത്തോളമായി ചലച്ചിത്ര -പരസ്യകലാരംഗത്ത് പ്രവർത്തിക്കുന്ന അരുൺ കിഷോർ ജമീല എന്ന സിനിമയ്ക്കു ശേഷം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത് നിരവധി പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററികളും കോർപ്പറേറ്റ് ഫിലിമിലും സംവിധാനം ചെയ്ത് ശ്രദ്ധേയനായിട്ടുണ്ട്.
- റഹിം പനവൂർ, പി ആർ ഓ.
0 അഭിപ്രായങ്ങള്‍