"മേരി ആവാസ് സുനോ" ആരംഭിച്ചു.


     ജയസൂര്യയും മഞ്ജു വാര്യരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ കൗതുകം ഉണർത്തുന്ന ചിത്രമാണ് മേരി ആവാസ് സുനോ ' യുണിവേഴ്സൽ സിനിമാസിൻ്റെ ബാനറിൽ ബി.രാകേഷാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പി. പ്രജേഷ് സെന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.

നിർമ്മാതാവ് ബി.രാകേഷ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ .എം. രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ ഷോട്ടിൽ മഞ്ജു വാര്യർ അഭിനയിച്ചു. റേഡിയോയുമായി ബന്ധപ്പെട്ട ഒരു കഥയാണ് വളരെ രസാ കരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ പ്രജേഷ്സെൻ പറഞ്ഞു.

ഒരു ഫൺ ഫാമിലി ചിത്രം. ആർ.ജെ.ശങ്കർ - ഒരു റേഡിയോ ജോക്കിയാണ്. ജയസൂര്യയുടെ കഥാപാത്രം. ഡോ.രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ഇവരുടെ സൗഹൃദത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.

ശിവദയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആൻ്റണി, സുധീർ കരമന, എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.

ഹരി നാരായണൻ്റെ ഗാനങ്ങൾക്ക് എം.ജയചന്ദ്രൻ ഈണം പകർത്തിരിക്കുന്നു. നിഷാദ് ഷെറീഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ബിജിത് ബാല, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- അക്ഷയ പ്രേംനാഥ്, കലാസംവിധാനം- ത്യാഗു തവനൂർ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ്ഷി- ജു സുലേഖ ബഷീർ, വിഷ്ണു രവികുമാർ , പ്രൊഡക്ഷൻ മാനേജർ- രാജേഷ് കുര്യനാട്, പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- മനോജ്.എൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ, സ്റ്റിൽസ്- ലിബിസൺ ഗോപി. തിരുവനന്തപുരത്തും കാശ്മീരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.                                 -വാഴൂർ ജോസ്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍