2010 ൽ ഐഡിയ സ്റ്റാർ സിംഗറിലെ ആദ്യ റണ്ണർ അപ്പ് ആയിരുന്ന മൃദുലാ വാര്യർ മലയാള ഗാനലോകത്ത് തന്റെതായ പേര് എഴുതി ചേർത്തിട്ടുണ്ട്. ടെലിവിഷൻ സംഗീത പരിപാടികളിലൂടെയായിരുന്നു അവർ മലയാളികൾക്ക് പ്രിയങ്കരിയായത്. മെലഡിയും ക്ലാസിക്കലും അടിപൊളി പാട്ടുകളും ഒരു പോലെ വഴങ്ങുന്ന ഈ അനുഗൃഹീത ഗായികയുടെ കരിയറിൽ വഴിത്തിരിവായത് ടി വി സംഗീത പരിപാടിയിൽ വിധികർത്തവയെത്തിയ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിനെ കണ്ടെത്തിയതാണ്. അദ്ദേഹം നൽകിയ അവസരത്തിൽ 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിൽ പാടിയതോടെ ശ്രദ്ധിക്കപ്പെട്ടു. കളിമണ്ണ് എന്ന ചിത്രത്തിലെ 'ലാലീ..... ലാലീ... എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ അവാർഡുകളും തേടിയെത്തി.
ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടി പുതിയൊരു ഗാനവുമായി എത്തിയിരിക്കയാണ് ഈ അനുഗ്രഹീത ഗായിക. 'നെറ്റിയിൽ പൂവുള്ള ' എന്ന് തുടങ്ങുന്ന ഗാനം ഇവർ ആലപിച്ചിരിക്കയാണ്. മൂളിപ്പാട്ട് എന്ന് പേരിട്ടിരിക്കുന്ന സീരിയസ്സിലെ രണ്ടാമത്തെ ഗാനമായിട്ടാണ് ഇത് ചേർത്തിരിക്കുന്നത്. പഴയ ഗാനം മൃദുലയുടെ ശബ്ദത്തിൽ കേട്ടപ്പോൾ അതിന് സ്വാദ് കൂടിയയതായാണ് പലരും ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍