അന്താരാഷ്ട്ര ഫോക്‌ലോർ ചലച്ചിത്രോത്സവത്തിൽ 'പച്ചത്തപ്പ് ' പ്രദർശിപ്പിച്ചു.


      കേരളാ   ഫോക്‌ലോർ  അക്കാദമി കണ്ണൂർ പയ്യന്നൂരിൽ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര  ഫോക്‌ലോർ ചലച്ചിത്രോത്സവത്തിൽ അനു  പുരുഷോത്ത്  രചനയും സംവിധാനവും നിർവഹിച്ച  'പച്ചത്തപ്പ്  'എന്ന  ചിത്രം  പ്രദർശിപ്പിച്ചു. ചലച്ചിത്രോത്സവത്തിന്റെ  ഉദ്ഘാടന ദിവസം മത്സരവിഭാഗത്തിൽ ആദ്യചിത്രമായാണ്   ഈ   സിനിമ പ്രദർശിപ്പിച്ചത്  .

ഫോക്‌ലോർ  ചലച്ചിതോത്സവത്തിൽ  'പച്ചത്തപ്പ്  'സിനിമയുടെ  സംവിധായകൻ  അനു  പുരുഷോത്തിന് മൊമെന്റോ  നൽകുന്നു.

    സംവിധായകൻ അനു   പുരുഷോത്ത്,  നടൻ സൈമൺ കോശി എന്നിവരെ സംഘാടകർ  മൊമെന്റോ നൽകി ആദരിച്ചു.   ചിത്രം  കണ്ട പ്രേക്ഷകരിൽ  നിന്നും  മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംവിധായകൻ പറഞ്ഞു. പടയണിയെ കൂടുതൽ  അടുത്തറിയാനും അതിന്റെ ദൃശ്യ സൗന്ദര്യം ആസ്വദിക്കാനും  ചിത്രം അവസരമൊരുക്കിയതായി  പ്രേക്ഷകർ അഭിപ്രായപ്പെട്ടെന്ന്  അനു  പറഞ്ഞു. ദേശീയ-അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ  ചിത്രം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകൻ പറഞ്ഞു.

    മധ്യതിരുവിതാംകൂറിലെയും പമ്പാനദിയുടെയും സാംസ്കാരിക കലാരൂപമായ പടയണിയെ പശ്ചാത്തലമാക്കിയാണ് പച്ചത്തപ്പ്  ഒരുക്കിയത്. ഭുവനേശ്വരി  ക്രീയേഷൻസിന്റെ   ബാനറിൽ ഡോ: ഉണ്ണികൃഷ്ണപിള്ള കരുനാഗപ്പള്ളി ആണ് ചിത്രം നിർമിച്ചത്  .   ആർ സുബ്ബ ലക്ഷ്മി, മൻരാജ്,  മനോജ് കെ പി എ സി,  ഭാസി തിരുവല്ല,  സൈമൺ കോശി, സെലിൻ  സൂരജ്  തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ  അഡ്വ:വേലായുധൻകുട്ടി. ഛായാഗ്രഹണം : ജി. കെ. നന്ദകുമാർ.. ചിത്രസംയോജനം :ആദർശ് വിശ്വ. 

  -റഹിം  പനവൂർ,  പി ആർ ഓ


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍