യേശു ക്രിസ്തുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന 12 ശിഷ്യന്മാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷൻസിനു വേണ്ടി അൽത്താഫ് ഹമീദ് നിർമ്മിക്കുന്ന ഈ ചിത്രം, അരവിന്ദൻ ,അഗരം ,വന്ദേമാതരം തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നാഗരാജൻ തുളസിംഗമാണ് സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ രണ്ടര വർഷമായി ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് വർക്കുകൾ നടക്കുകയായിരുന്നു. മലയാളം കൂടാതെ, മറ്റ് ഇന്ത്യൻ ഭാഷകളിലും, ഇംഗ്ലീഷിലും നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇരുപത്തിയേഴ് രാജ്യങ്ങളിലാണ് നടക്കുക.ക്രിസ്തുവിൻ്റെ കാലഘട്ടം അവതരിപ്പിക്കാൻ കൂറ്റൻ സെറ്റുകൾ തയ്യാറാക്കുകയാണെന്ന് നിർമ്മാതാവ് അൽത്താഫ് പറഞ്ഞു. ക്രിസ്തുവിൻ്റെ ദർശനങ്ങളോട് കൂടുതൽ ആഭിമുഖ്യം ഉള്ളതുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണത്തിന് തയ്യാറായതെന്ന് അൽത്താഫ് പറയുന്നു.
12 ശിഷ്യന്മാരുടെ യേശുവിനോടുള്ള സമീപനം എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഈ ചിത്രം ലോകമെങ്ങും ശ്രദ്ധ നേടുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തർ വിശ്വസിക്കുന്നു. നെറ്റ് ഫ്ലിക്സിലെ ജനപ്രിയ സീരിസായ വൈകിംഗിലെ നടീനടന്മാരെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മീഡിയ ടൈംസ് പ്രൊഡക്ഷൻസിനു വേണ്ടി അൽത്താഫ് ഹമീദ് നിർമ്മിക്കുന്ന 12 ശിഷ്യന്മാർ നാഗരാജൻ തുളസിംഗമാണ് സംവിധാനം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സാഹിദ് അഹമ്മദ് ജാവൻ, ക്യാമറ - സുകുമാർ എം, സംഗീതം -ഡി ഇമ്മാൻ, പ്രൊഡക്ഷൻ ഡിസൈനർ -ടി മുത്തുരാജ്, പി.ആർ.ഒ- അയ്മനം സാജൻ
- -അയ്മനം സാജൻ
0 അഭിപ്രായങ്ങള്‍