"മിഷന്-സി' എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തിൽ, രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന നായക കഥാപാത്രത്തെ മലയാള സിനിമയിലെ യുവ നടൻ അപ്പാനി ശരത് അവതരിപ്പിക്കുന്നു. തമിഴ്നാട്ടിലെ വലിയൊരു ആചാരമെന്നു തന്നെ പറയാവുന്ന ജല്ലിക്കട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിട്ടുള്ളത്.
ജെല്ലിക്കെട്ടിൻ്റെ പിന്നാമ്പുറങ്ങൾ പ്രമേയമായ ഈ തമിഴ് സിനിമയുടെ ചിത്രീകരണത്തിന്റെ മുന്നോടിയായി ഒരു പരിശീലന ക്യാമ്പ് പഴനി സുരഭീ തപോവനത്തിലാരംഭിച്ചു. വളരെ അക്രമാസക്തരായ ജെല്ലി ക്കെട്ട് മത്സര കാളകളുടെ അടുത്ത് ചെല്ലുക എന്നതു ശ്രമകരമാണ്. ഏകദേശം മൂന്നു ദിവസത്തെ ശ്രമഫലമായാണ് അപ്പാനി ശരത്തിന് കാളയെ അഴിക്കാനും നടത്താനും സാധിച്ചത്.
" ജെല്ലിക്കെട്ട് കാളകളുടെ അടുത്തേക്ക് ചെല്ലാന്‍ പോലും പേടിയാണ്. കാളകളുടെ ഭയാനകമായ രൂപം തന്നെ ഏവരെയും ഭയപ്പെടുത്തും പരിശീലകന് ഉണ്ടെങ്കിലും ഞാന്‍ തന്നെയാണ് എല്ലാം ചെയ്യാൻ ശ്രമിക്കുന്നത്.എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. ജീവൻ പണയം വെച്ചിട്ടാണ് കാളയുടെ അടുത്തേക്ക് പോകുന്നത്.ഈ വേഷം ഗംഭീരമാകും. അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെനിക്ക് ". ശരത്ത് പറഞ്ഞു
ഈ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പരിശീലനം നിർബ്ബന്ധമാണ്. കാരണം ക്രൂവിലുള്ള ഓരോരുത്തരുടേയും ഗന്ധവും ചലനവും കാളക്ക് പരിചിതമായില്ലെങ്കിൽ അവൻ അക്രമാസക്തനാവും. ജല്ലിക്കെട്ടു മത്സരങ്ങൾക്കായി കാങ്കേയം എന്ന ഇനം കാളകളെയാണ് സാധാരണ ഉപയോഗിക്കാറുളളത്. വളരെ വന്യമായ ഇണങ്ങാത്ത പ്രകൃതിയും ശക്തിയും ശരീര വലിപ്പവും ഈ ഇനത്തിൻ്റെ പ്രത്യേകതയാണ്.. പ്രത്യുൽപാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകയിനം വിത്തുകാളകളാണ് ഈ കാളകൾ. വളരെ ഇറുകിയ കഴുത്തും കരുത്തുറ്റ കുറിയ കാലുകളുമാണ് കാങ്കേയം കാളകളുടെ പ്രത്യേകത.
തനിക്കു നേരേ പാഞ്ഞടുക്കുന്നവരെ കുത്തിയും ,കടിച്ചും , തൊഴിച്ചും തുരത്താൻ പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. സാധാരണ ഗതിയിൽ ഭക്ഷണം നൽകുന്ന ആളിനെ മാത്രമെ ഉപദ്രവിക്കാതിരിക്കു' ജെല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകൾ രണ്ട് മുതൽ നാല് ടൺ വരെ തൂക്കം വലിക്കാൻ ശക്തിയുള്ളവയാണ്.'
മൽസരത്തിന് തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്. എല്ലാവർഷവും പത്തോളം മരണങ്ങളും ഇരുനൂറിലധികം അംഗവൈകല്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജെല്ലിക്കട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ഹൃദയ സ്പര്‍ശിയായ ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
റിച്ച് മൾട്ടി മീഡിയയുടെ ബാനറിൽ ജയറാം ശിവറാം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിർവ്വഹിക്കുന്നു. ജയറാം ശിവറാമാണ് കഥ, തിരക്കഥ, സംഭാഷണം ജയറാം ശിവറാം എഴുതുന്നു.
തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയില്‍ മെയ് 15ന് ഷൂട്ടിംഗ് ആരംഭിക്കും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
0 അഭിപ്രായങ്ങള്‍