സ്ത്രീശക്തി പുരസ്കാരം ബിയാട്രിസ് ഗോമസ് ഏറ്റുവാങ്ങി

തിരുവനന്തപുരം :  പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല വനിതാ വേദി ഏർപ്പെടുത്തിയ സ്ത്രീശക്തി പുരസ്കാരം അഭിനേത്രിയും എഴുത്തു കാരിയും  കലാ  -  സാംസ്കാരിക  പ്രവർത്തകയുമായ   ബിയാട്രിസ് ഗോമസിന് സാഹിത്യപ്രവർത്തകയും   അധ്യാപികയുമായ   പ്രൊഫ  എ. ജി. ഒലീന  സമ്മാനിച്ചു. വനിതാ  വേദി  വാർഷികാഘോഷ   ചടങ്ങിൽ വച്ചായിരുന്നു  പുരസ്കാര  സമർപ്പണം. ഗ്രന്ഥശാല പ്രസിഡന്റ്  കെ വാസു ,  സെക്രട്ടറി ജി.  രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് 

നൈജ നീരജ്‌ ,  സെക്രട്ടറി സി. എസ്‌. പ്രേമകുമാരി , പി. ഡി. ഗീത, പ്രിയ  ബാലഗോപാൽ, എം. ആർ. ധന്യ   തുടങ്ങിയവർ  പങ്കെടുത്തു. 


    -   റഹിം  പനവൂർ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍