തിരുവനന്തപുരം : നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് 'ശ്രീകൃഷ്‌ണാമൃതം 2021 'സംഘടിപ്പിച്ചു. സിനിമ - ടെലിവിഷൻ താരങ്ങളും കലാനിധി പ്രതിഭകളും ഒന്നിച്ച ചടങ്ങ് ചലച്ചിത്ര - ടിവി നടൻ ദിനേശ്പണിക്കർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി മുഖ്യാതിഥിയായിരുന്നു. ദിനേശ് പണിക്കാർ , കിരീടം ഉണ്ണി, ഗായകൻ ശ്രീകാന്ത് ചലച്ചിത്ര ടി വി നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ഗായിക രാധികാ നായർ, കലാനിധി നൃത്ത അധ്യാപകരായ കലാക്ഷേത്രം മോഹനകുമാർ, രമേശ്‌റാം, കലാനിധി പ്രതിഭയും കോറിയോഗ്രാഫറുമായ ചിപ്പി. സി , നർത്തകി അരുന്ധതി പണിക്കാർ, ഗായിക സായ് പൗർണമി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രത്തിനുള്ള കലാനിധിയുടെ ഉപഹാരം സെക്രട്ടറി എം സുകുമാരൻ നായർ , പ്രസിഡന്റ് പി. ആർ.. രാധീഷ് എന്നിവർ ഏറ്റുവാങ്ങി. കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു . സിനിമ - ടിവി പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, പി ആർ ഒ റഹിം പനവൂർ എന്നിവർ സംസാരിച്ചു. കലാനിധി യുവ കലാവേദി പ്രതിഭകളും അംഗങ്ങളും അവതരിപ്പിച്ച നൃത്ത - സംഗീത സർഗോത്സവവും നടന്നു.
0 അഭിപ്രായങ്ങള്‍