അഭിനയ പരിശീലന കേന്ദ്രം കൂടിയായ കർട്ടൻ റെയ്‌സർ അവതരിപ്പിക്കുന്ന ചെറുസിനിമയാണ് 'കളിയാശാന്റെ വിരൽ '. ഇന്ത്യൻ ടാലെന്റ്സ് ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഹ്രസ്വചിത്രം തുടങ്ങി പല അംഗീകാരങ്ങളും നേടിയ ഈ ചിത്രത്തിന്റെ പ്രമേയവും അവതരണവും വ്യത്യസ്തമാണ്.45 വയസായ മാനവൻ ഒരു ദിവസം ഉണർന്നെഴുന്നേൾക്കുന്നത് 35 വയസ്സിലുള്ള ഒരു ദിവസത്തിലേയ്ക്കാണ്. അന്ന് നടന്ന കാര്യങ്ങളെല്ലാം വീണ്ടും അയാൾക്ക് ആവർത്തിച്ചനുഭവിക്കേണ്ടി വരുന്നു. പിന്നെ നടന്ന ജീവിതാനുഭവങ്ങൾക്ക് ബീജാവാഹം നടന്ന ആ ദിവസത്തെ സംഭവങ്ങൾ അയാളെ വേട്ടയാടുന്നു.
ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് സതീഷ് പി. കുറുപ്പ് ആണ്. ശബരിഷ്, ഗൗരികൃഷ്ണ, വി. എസ് സുധിർ, ഷമീർ , നൗഷാദ്, പ്രിൻസ് വലന്റീൻ, അനിതാ ഹരി, സനൂജ വിബിൻ, അനീഷ് രാജേന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം : ബിപിൻ ചന്ദ്രബോസ്. എഡിറ്റിംഗ് അതുൽ ചന്ദ്രൻ..സംഗീതം: എസ് ആർ സൂരജ്. . സംവിധാന സഹായികൾ : ഹക്കിം , ഷാഹുൽ ഹമീദ്, അതുൽ ചന്ദ്രൻ. സ്റ്റുഡിയോ : അമല സ്റ്റുഡിയോ , തിരുമല. പി ആർ ഒ : റഹിം പനവൂർ. ദി കർട്ടൻ റെയ്‌സർ എന്ന യൂട്യൂബ് ചാനലിൽ ഈ ചെറു സിനിമ കാണാം.
- റഹിം പനവൂർ , പി ആർ ഒ
0 അഭിപ്രായങ്ങള്‍